വടകര താലൂക്കിലെ സ്വകാര്യ ബസ് തൊഴിലാളികൾക്ക് ലഭിക്കാനുള്ള ഡി.എ വിതരണം ചെയ്യുക,കലക്ഷൻ ബത്ത അവസാനിപ്പിക്കുക,മുഴുവൻ ബസുകളിലും ക്ലീനർമാരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഒക്ടോബർ 30ന് നടത്താനിരുന്ന സൂചന പണിമുടക്ക് പിൻവലിച്ചു.
കോഴിക്കോട് ജില്ലാ ലേബർ ഓഫീസർ വിളിച്ച് യോഗത്തിൽ തൊഴിലാളികൾക്ക് ലഭിക്കാനുള്ള ഡിഎ രണ്ടു ഘടുക്കളായി വിതരണം ചെയ്യാനും. ആദ്യ ഘഡു 2024 ഡിസംബർ ഒന്നു മുതലും രണ്ടാം ഘഡു 2025 ഫെബ്രുവരി ഒന്നുമുതലും വിതരണം ചെയ്യുവാൻ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് പണിമുടക്കം പിൻവലിച്ചത്.
കൂടാതെ കലക്ഷൻ ബത്ത അവസാനിപ്പിക്കണമെന്നും,മുഴുവൻ ബസ്സുകളിലും ക്ലീനർമാരെ നിയമിക്കണമെന്ന് ഉള്ള മുൻ തീരുമാനം നടപ്പിലാക്കുവാനും തീരുമാനിച്ചു.
യോഗത്തിൽ ഉടമസ്ഥ സംഘത്തെ പ്രതിനിധീകരിച്ച് എ.പി.ഹരിദാസൻ, ഇ.സി കുഞ്ഞമ്മദ് ,ഇ.ജിജു കുമാർ. എം കെ ഗോപാലൻ എന്നിവരും തൊഴിലാളി യൂണിയനുകളെ പ്രതിനിധീകരിച്ച്എ.സതീശൻ, എം.ബാലകൃഷ്ണൻ, സേതുമാധവൻ , വിനോദ് ചെറിയത്ത് ,പി.സജീവ് കുമാർ,മജീദ് വി.കെ, കെ.പ്രകാശൻ എന്നിവരും പങ്കെടുത്തു
Add Comment