Sports

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ ട്രോളി ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്‌വാദ്

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ ട്രോളി ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്‌വാദ്. ഒരു പരിപാടിക്കിടെ സ്റ്റേജില്‍ സംസാരിക്കവേയാണ് ഗെയ്ക്‌വാദ് ആര്‍സിബി ഫാന്‍സിനെ തമാശരൂപേണ പരിഹസിച്ചത്. റുതുരാജ് സംസാരിച്ചുകൊണ്ടിരിക്കവെ ഓപറേറ്റര്‍ മൈക്ക് ഓഫ് ചെയ്തതിന് പിന്നാലെയായിരുന്നു സംഭവം.

മൈക്ക് ഓഫായതും പരിപാടിയുടെ അവതാരകന്‍ സൗണ്ട് ടീമിനോട് ‘റുതുരാജിന്റെ മൈക്ക് ഓഫ് ചെയ്യാന്‍ നിങ്ങള്‍ക്ക് എങ്ങനെ സാധിക്കും’ എന്ന് ചോദിച്ചു. അതിന് മറുപടിയായി ‘ആര്‍സിബിയില്‍ നിന്നുള്ള ആരെങ്കിലുമായിരിക്കും’ എന്ന് റുതുരാജ് ചിരിച്ചുകൊണ്ട് പറഞ്ഞു. ചെന്നൈ ക്യാപ്റ്റന്റെ മറുപടി സ്റ്റേജിലും സദസ്സിലും ചിരിപടര്‍ത്തി.

രസകരമായ സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ ഐപിഎല്‍ ആരംഭിക്കും മുന്‍പുതന്നെ ചെന്നെെ ആരാധകരും ആവേശത്തിലായിരിക്കുകയാണ്. അടുത്ത സീസണില്‍ ആര്‍സിബിക്കെതിരെ പകരം വീട്ടാനായിരിക്കും ചെന്നൈ ക്യാപ്റ്റന്‍ കാത്തിരിക്കുന്നതെന്നാണ് ആരാധകര്‍ പറയുന്നത്. ഐപിഎല്‍ 2024 സീസണില്‍ ആര്‍സിബിയോട് പരാജയം വഴങ്ങിയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്ലേ ഓഫ് കാണാതെ പുറത്താവുന്നത്.

ഐപിഎൽ 2024ലാണ് ധോണിക്ക് പകരം ചെന്നൈ സൂപ്പർ കിങ്‌സിന്‍റെ നായകസ്ഥാനം ഋതുരാജ് ഏറ്റെടുത്തത്. 2008-ല്‍ ഐപിഎല്‍ ആരംഭിച്ചതു മുതല്‍ എംഎസ് ധോണിയായിരുന്നു നായകന്‍. 2022 സീസണില്‍ രവീന്ദ്ര ജഡേജയെ പുതിയ നായകനാക്കിയെങ്കിലും താരത്തിന്‍റെ കീഴില്‍ മികച്ച പ്രകടനം നടത്താന്‍ ടീമിന് കഴിഞ്ഞില്ല. പിന്നാലെ ധോണിയെ വീണ്ടും നായകനായി തിരിച്ചെത്തിക്കുയായിരുന്നു. 2019-ലാണ് ഋതുരാജ് ചെന്നൈയിലെത്തുന്നത്.

About the author

KeralaNews Reporter

Add Comment

Click here to post a comment