Kerala

ചേവായൂർ സഹകരണ ബാങ്ക് വിഷയം; കോൺഗ്രസ് മാർച്ചിൽ സംഘർഷം

കോഴിക്കോട്: പൊലീസ് കമ്മീഷണർ ഓഫീസിലേക്കുള്ള കോൺഗ്രസ് മാർച്ചിൽ സംഘർഷം. ചേവായൂർ സഹകരണ ബാങ്ക് വിഷയത്തിൽ സിപിഐഎം-പൊലീസ് ഒത്തുകളിയെന്ന് ആരോപിച്ചാണ് മാർച്ച്. പൊലീസ് ബാരിക്കേഡ് പ്രവർത്തകർ അഴിച്ചുമാറ്റി. പൊലീസിന് നേരെ കുപ്പി എറിഞ്ഞു. തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകർ റോഡിൽ പേപ്പറുകൾ കൂട്ടിയിട്ട് കത്തിച്ചു. മനാഞ്ചിറയിൽ സംഘർഷ സമാന സാഹചര്യമാണ് നിലനിൽക്കുന്നത്. പ്രവർത്തകർ പിരിഞ്ഞുപോകാൻ തായാറായില്ല.

അതേസമയം, ചേവായൂർ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ സിപിഐഎം നടത്തിയ അക്രമം തടയാതെ പൊലീസ് നോക്കി നിന്നുവെന്നും യുഡിഎഫിന്റെ കയ്യിൽ നിന്ന് സിപിഐഎം സഹകരണ സ്ഥാപനങ്ങൾ പിടിച്ചെടുക്കുകയാണെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശൻ പറഞ്ഞു. മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഐഎം ഈ നിലപാട് തുടർന്നാൽ മാലപ്പടക്കം പൊട്ടുന്നതുപോലെ കേരളത്തിലെ സഹകരണ ബാങ്കുകൾ പൊട്ടിക്കും. ഒന്ന് തൊട്ട് നോക്കെന്നും പൊലീസിനെ വി ഡി സതീശൻ വെല്ലുവിളിച്ചു. പിണറായി വിജയൻ മൂന്നു ജന്മം ജനിച്ചാലും നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ചേവായൂർ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ ജനവിധി അട്ടിമറിക്കാൻ മെഡിക്കൽ കോളജ് അസിസ്റ്റന്റ് കമ്മിഷണർ എ ഉമേഷ് സിപിഐഎമ്മിന് ഒത്താശ ചെയ്തെന്നാണ് കോൺഗ്രസിന്‍റെ ആരോപണം.

About the author

KeralaNews Reporter

Add Comment

Click here to post a comment