വായുമണ്ഡലമില്ലാത്ത ചന്ദ്രനില്‍ പാറുന്ന പതാക സ്ഥാപിക്കാനുള്ള ശ്രമത്തില്‍ ചൈന. 2026ല്‍ പതാക സ്ഥാപിക്കാനാണ് ചൈനയുടെ ലക്ഷ്യം. ചന്ദ്രന്റെ ദക്ഷിണധ്രുവം ലക്ഷ്യമിട്ട് വിക്ഷേപിക്കാനൊരുങ്ങുന്ന ചാങ് ഇ 7 ചാന്ദ്രദൗത്യത്തിനൊപ്പമായിരിക്കും ഈ പതാകയും സ്ഥാപിക്കുന്നത്. ദക്ഷിണധ്രുവത്തിലെ ജലസാന്നിധ്യം കണ്ടെത്തുക എന്ന ദൗത്യവുമായാണ് ചാങ് ഇ 7 വിക്ഷേപിക്കുന്നത്.
‘നമുക്കെല്ലാവര്‍ക്കും അറിയാം. വായുവില്ലാതെ ശൂന്യമാണ് ചന്ദ്രന്‍. അതുകൊണ്ട് ഭൂമിയിലെ പോലെ കാറ്റിനാല്‍ പതാക പാറുക ചന്ദ്രനില്‍ ബുദ്ധിമുട്ടാണ്.’ ഡീപ് സ്‌പേസ് എക്‌സ്പ്ലറേഷന്‍ ലാബോറട്ടറിയിലെ ഡെപ്യൂട്ടി മേധാവി ഴാങ് തിയാന്‍ഷു പറയുന്നു.
ദ്വിദിശ പ്രവാഹം സാധ്യമാക്കുന്ന ഒരു ക്ലോസ്ഡ്-ലൂപ് വയര്‍ പതാകയുടെ ഉപരിതലത്തിലായി രൂപകല്പന ചെയ്യും. വൈദ്യുതകാന്തിക മണ്ഡലങ്ങളുടെ പ്രതിപ്രവര്‍ത്തനത്തില്‍ പതാകയിളകും. പദ്ധതി വിജയിക്കുകയാണെങ്കില്‍ ലൂണാര്‍ സര്‍ഫേസില്‍ പാറുന്ന ആദ്യ പതാകയായിരിക്കും ഇത്.
ബഹിരാകാശ മേഖലയിലുള്ള ചൈനയുടെ ദൗത്യങ്ങള്‍ യുവജനങ്ങളിലേക്ക് എത്തുന്നതിനും അവരില്‍ എയ്‌റോസ്‌പേസില്‍ പുതിയ കരിയര്‍ കണ്ടെത്തുന്നതിനുള്ള ഉത്സാഹം വളര്‍ത്തുന്നതിനും ഇതുസഹായിക്കുമെന്ന് തിയാന്‍ഷു പറയുന്നു.
Add Comment