Politics Kerala

കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തിൽ ഡിവൈഎഫ്ഐ നേതാക്കൾ തമ്മിലടിച്ചു രണ്ടു പേർക്ക് പരിക്ക്, സംഭവം കൊല്ലത്ത്

കൊല്ലം കരുനാഗപ്പള്ളിയില്‍ ഡിവൈഎഫ്‌ഐ നേതാക്കള്‍ തമ്മില്‍ സംഘർഷം. കരുനാഗപ്പള്ളി പോക്കാട്ട് കൂത്തുപറമ്ബ് രക്തസാക്ഷി ദിനാചരണത്തിന് എത്തിയവരാണ് തമ്മിലടിച്ചത്.

ഡിവൈഎഫ്‌ഐ കരുനാഗപ്പള്ളി ബ്ലോക്ക് പ്രസിഡൻ്റ് ബി.കെ. ഹാഷിം, മേഖലാ ട്രഷറർ ഹാരീസ് എന്നിവർക്കാണ് മർദനമേറ്റത്.

ഒരു വിഭാഗം ഡിവൈഎഫ്‌ഐ പ്രവർത്തകർ വളഞ്ഞിട്ട് തല്ലിയെന്നാണ് പരാതി. ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി കെ.എസ്. അബാദ് ഫാഷ, വൈസ് പ്രസിഡൻ്റ് എസ്. സാബിർ, എസ്‌എഫ്‌ഐ ഏരിയാ പ്രസിഡൻ്റ് മഹേശ്വർ എന്നിവർ ചേർന്ന് തല്ലിയെന്നാണ് ആരോപണം. പരുക്കേറ്റവർ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

Tags

About the author

KeralaNews Reporter

Add Comment

Click here to post a comment