Kerala

കണ്ണൂര്‍ ചുഴലിയില്‍ വ്യാപകഭൂമി കയ്യേറ്റമെന്ന് പരാതി

കണ്ണൂര്‍: കണ്ണൂര്‍ ചുഴലിയില്‍ വ്യാപകഭൂമി കയ്യേറ്റമെന്ന് പരാതി. എടക്കളം മേഖലയില്‍ 500 ഏക്കറിലധികം ഭൂമി കയ്യേറിയെന്നാണ് പരാതി. റവന്യൂ ഭൂമിയിലും കയ്യേറ്റം നടന്നതായാണ് വിവരം. ദേവസ്വം ഭൂമിയും കയ്യേറിയിട്ടുണ്ട്. വ്യാജ രേഖകള്‍ ഉപയോഗിച്ച് കയ്യേറ്റങ്ങള്‍ നടന്നതായാണ് വിവരം.

അഞ്ച് ഏക്കറിന്റെ പട്ടയം ഉപയോഗിച്ച് പലയിടത്തായി 50 ഏക്കര്‍ വരെ കയ്യേറ്റം നടത്തിയിട്ടുണ്ട്. മിച്ചഭൂമി അനുവദിച്ച് കിട്ടിയ കുടുംബങ്ങളുടെ ഭൂമിയും കയ്യേറിയതില്‍പ്പെടും. ഭൂമി കയ്യേറ്റത്തിന് പിന്നില്‍ വന്‍ സംഘമെന്നാണ് നാട്ടുകാരുടെ ആരോപണം. ഡിജിറ്റല്‍ സര്‍വ്വേ പൂര്‍ത്തിയാകും മുന്‍പ് സമഗ്ര അന്വേഷണം വേണമെന്നും റവന്യൂ വകുപ്പ് അടിയന്തരമായി ഇടപെടണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

Tags

About the author

KeralaNews Reporter

Add Comment

Click here to post a comment