കള്ളപ്പണ വിവാദത്തിന് പിന്നില്‍ സി.പി.എം -ബി.ജെ.പി കൂട്ടുകെട്ടാണെന്ന ആരോപണം ആവർത്തിച്ച് കോണ്‍ഗ്രസ് നേതാവ് വി.ടി.
ബല്‍റാം. പൊലീസ് റെയ്ഡ് നടന്ന കെ.പി.എം ഹോട്ടലില്‍ പാതിരാത്രിക്ക് ലൈറ്റിട്ടപ്പോള്‍ തെളിഞ്ഞത് സി.പി.എം-ബി.ജെ.പി അവിശുദ്ധ ബന്ധത്തിന്റെ ചിത്രങ്ങളാണെന്ന് അദ്ദേഹം ഫേസ്ബുക് കുറിപ്പില്‍ പറഞ്ഞു.
‘മന്ത്രി എം.ബി രാജേഷിന്റെ അളിയന്റെ കാർമികത്വത്തില്‍ എ.എ. റഹീമും വി.വി. രാജേഷും ടി.വി. രാജേഷും പ്രഫുല്‍കൃഷ്ണയും വിജിനും ആർഷോയും ‘കൈരളി’യും ‘ജന’വുമൊക്കെ ഒരമ്മ പെറ്റ അളിയൻമാരെപ്പോലെ അർമാദിക്കുകയായിരുന്നല്ലോ രാത്രി മുഴുവൻ. 1977ല്‍ എല്‍.കെ. അദ്വാനിയും ടി. ശിവദാസമേനോനും ഒ. രാജഗോപാലും ചേർന്ന് തുടങ്ങിവച്ചത് 1990കളില്‍ എം.എസ് ഗോപാലകൃഷ്ണനും എൻ. ശിവരാജനും മുന്നോട്ടുകൊണ്ടുപോയി, പിന്നീട് എൻഎൻ കൃഷ്ണദാസും സി കൃഷ്ണകുമാറും എംബി രാജേഷും ദൃഢപ്പെടുത്തി, ഇപ്പോഴിതാ യുവ തലമുറയിലൂടെയും അഭംഗുരം മുന്നോട്ടുപോകുന്നു എന്ന വസ്തുതയാണ് തെളിഞ്ഞത്’ -അദ്ദേഹം പറഞ്ഞു.
കുറിപ്പിന്റെ പൂർണരൂപം:
പാലക്കാട് സിപിഎം-ബിജെപി ബന്ധം തുറന്നുകാട്ടാൻ ഷാഫി പറമ്ബില്‍ കളിച്ച കളിയാണ് “ട്രോളിയിലെ കള്ളപ്പണം” എന്ന വ്യാജവാർത്ത എന്ന് എല്‍ഡിഎഫ് സ്ഥാനാർത്ഥി തന്നെ പറയുന്നു. കണക്കായിപ്പോയി.
ഏതായാലും പാതിരാത്രിക്ക് കെപിഎം ഹോട്ടലില്‍ ലൈറ്റിട്ടപ്പോള്‍ തെളിഞ്ഞത് സിപിഎം-ബിജെപി അവിശുദ്ധ ബന്ധത്തിന്റെ ചിത്രങ്ങള്‍ തന്നെയാണല്ലോ. മന്ത്രി എംബി രാജേഷിന്റെ അളിയന്റെ കാർമ്മികത്വത്തില്‍ എഎ റഹീമും വിവി രാജേഷും ടിവി രാജേഷും പ്രഫുല്‍കൃഷ്ണയും വിജിനും ആർഷോയും ‘കൈരളി’യും ‘ജന’വുമൊക്കെ ഒരമ്മ പെറ്റ അളിയമ്മാരെപ്പോലെ അർമ്മാദിക്കുകയായിരുന്നല്ലോ രാത്രി മുഴുവൻ.
ഇത് തന്നെയാണ് ഞങ്ങള്‍ക്ക് തെളിയിക്കേണ്ടിയിരുന്നത്. കമ്മ്യൂണിസ്റ്റ് ജനതാ പാർട്ടിയുടെ പരസ്പര സഹകരണം പാലക്കാട്ട് 1977ല്‍ എല്‍കെ അഡ്വാണിയും ടി ശിവദാസമേനോനും ഒ രാജഗോപാലും ചേർന്ന് തുടങ്ങിവച്ചത് പിന്നീട് 1990കളില്‍ നഗരസഭാ ചെയർമാൻ സ്ഥാനം പിടിക്കാൻ എംഎസ് ഗോപാലകൃഷ്ണനും എൻ ശിവരാജനും മുന്നോട്ടുകൊണ്ടുപോയി പിന്നീട് എൻഎൻ കൃഷ്ണദാസും സി കൃഷ്ണകുമാറും എംബി രാജേഷും ദൃഢപ്പെടുത്തി ഇപ്പോഴിതാ യുവ തലമുറയിലൂടെയും അഭംഗുരം മുന്നോട്ടുപോകുന്നു എന്ന വസ്തുത.
അതിപ്പോള്‍ പാലക്കാടിന് മാത്രമല്ല, കേരളത്തിനും ബോധ്യമായി.
സ്ഥാനാർത്ഥി അടിച്ചത് സെല്‍ഫ് ഗോളാണെന്ന് മനസ്സിലായത് സിപിഎം ജില്ലാ സെക്രട്ടറിക്ക് മാത്രമാണെന്ന് തോന്നുന്നു. കൂടുതല്‍ അബദ്ധങ്ങള്‍ വിളിച്ചു പറയരുതെന്ന് സ്ഥാനാർത്ഥിയെ ശാസിക്കുന്നതായാണ് അദ്ദേഹത്തിന്റെ പ്രതികരണത്തില്‍ കാണാനാവുന്നത്.
എന്തായിരുന്നാലും പാതിരാത്രി കോണ്‍ഗ്രസിലെ വനിതാ നേതാക്കളെ പോലീസിനെ വച്ച് അപമാനിക്കാൻ നേതൃത്വം നല്കിയ മന്ത്രി പുംഗവനേയും അളിയനേയും നിയമപരമായും രാഷ്ട്രീയമായും യുഡിഎഫ് നേരിടുക തന്നെ ചെയ്യും. കാത്തിരുന്നോളൂ.
Add Comment