സ്മാർട്ട്ഫോണുകളുടെ പുതിയ മോഡലുകൾ പുറത്തിറക്കി കമ്പനികൾ കടുത്ത മത്സരം കാഴ്ചവെക്കുന്ന കാലമാണിത്. ഓപ്പോയും, സാംസങും, വിവോയും പോലുള്ള കമ്പനികളെല്ലാം പ്രീമിയം ഡിസൈനുകളിൽ മികച്ച ഫോണുകൾ വിപണിയിലിറക്കുമ്പോൾ ഐക്യൂയും ആ റേഞ്ചിലേക്കെത്തുകയാണ്.
‘ഐക്യൂ’വിന്റെ ഏറ്റവും പുതിയ ഫോണായ 13 സീരീസ് വരും ദിവസങ്ങളിൽ ലോഞ്ച് ചെയ്യും. എന്നാൽ അതിന് മുൻപേത്തന്നെ ഫോണിന്റെ ചിത്രങ്ങൾ ലീക്കായിരിക്കുകയാണ്. ചൈനീസ് സാമൂഹ്യമാധ്യമമായ വെയ്ബോയിലാണ് ഫോണിന്റെ ചിത്രങ്ങൾ പങ്കുവെക്കപ്പെട്ടിരിക്കുന്നത്. ഫോണിന്റെ സ്ക്രീൻ ഡിസൈൻ കിടിലനാണ്. മികച്ച ഒതുക്കവും സ്ക്രീൻ കളറും ഉള്ള ഫോണിൽ അപ്ലിക്കേഷനുകളുടെ അലൈൻമെൻ്റും കാഴ്ചയിൽ ഭംഗിയുള്ളതാണ്.
ഫോണിന്റെ വോള്യം ബട്ടണും ലോക്ക് ബട്ടണും വലതുവശത്താണുള്ളത്. BOE നെക്സ്റ്റ് ജനെറേഷൻ ഡിസ്പ്ലേയും, 2കെ റിസൊല്യൂഷനുമാണ് ഫോണിലുണ്ടാകുക എന്ന് കമ്പനി നേരത്തെ അറിയിച്ചിരുന്നു. ക്വാൽകോമിന്റെ നെക്സ്റ്റ് ജനറേഷൻ ചിപ്സെറ്റുമായാണ് ഫോൺ എത്തുക.16 ജിബി റാമും, 512 ജിബി ഇൻബിൽറ്റുമായാണ് ഫോണിന്റെ സ്റ്റോറേജ് കപ്പാസിറ്റി. 50 മെഗാപിക്സൽ ക്യാമറയാണ് ഫോണിന്റെ സവിശേഷത. സെൽഫി ക്യാമറ 32 മെഗാപിക്സലാണ്. 6,150mAhന്റെ കിടിലൻ ബാറ്ററിയാണ് ഫോണിലുള്ളത്. 100 വാട്ട്സ് ഫാസ്റ്റ് ചാർജിങ്ങുമുണ്ട്.
Add Comment