Local

വ്യാജ വായ്പ എടുത്ത കരുവന്നൂർ ബാങ്ക് മുന്‍ മാനേജർക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്

തൃശൂർ: വ്യാജ വായ്പ എടുത്ത കരുവന്നൂർ ബാങ്ക് മുന്‍ മാനേജർക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്. കരുവന്നൂർ തട്ടിപ്പ് കേസിലെ പ്രധാന പ്രതിയായ ബിജു കരിമീനെതിരെ കേസെടുക്കാനാണ് ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്. മൂർക്കനാട് പൊയ്യാറ പരേതനായ ഗൗതമിന്‍റെ  ഭാര്യ ജയിഷ നൽകിയ പരാതിയിലാണ് കോടതി നടപടി.

2013ൽ ജയിഷയുടെ ഭർത്താവ് ഗൗതമൻ കരുവന്നൂർ ബാങ്കിൽനിന്ന് 5 ലക്ഷം വായ്പ എടുത്തിരുന്നു പിന്നീട് അത് അടച്ചു തീർത്തു, കുറച്ചു പണം സ്ഥിരനിക്ഷേപമായി അവിടെത്തന്നെ ഇട്ടു. 2018 ൽ ഗൗതമൻ മരിച്ചു. 2022 ൽ വീട്ടിലെത്തിയ ബാങ്ക് ഉദ്യോഗസ്ഥർ 35 ലക്ഷം വായ്പ കുടിശ്ശിക ഉണ്ടെന്ന് അറിയിച്ചു. 2013 ,2015 ,2016 വർഷങ്ങളിലായി 35 ലക്ഷത്തിന്‍റെ  വായ്പ എടുത്തെന്നാണ് അറിയിച്ചത്. 35 ലക്ഷം രൂപ ലോണെടുത്തതിന്റെ ഒരു രേഖകളും ഭർത്താവിൻറെ അക്കൗണ്ടിൽ ഇല്ലെന്നും. ബാങ്കിൻറെ ജപ്തി നോട്ടീസ് ലഭിച്ചപ്പോൾ പരാതിയുമായി രംഗത്തെത്തിയിരുന്നു .പോലീസിൽ ഉൾപ്പെടെ പരാതി നൽകിയിട്ടും ഒരു ഗുണവും ഉണ്ടായില്ലെന്നും ജയ്ഷ പറയുന്നു.

ആദ്യമായാണ് സ്വകാര്യ വ്യക്തിയുടെ പരാതിയിൽ കരുവന്നൂർ ബാങ്ക് വിഷയത്തിൽ കോടതി ഉത്തരവ് പുറപ്പെടുവിക്കുന്നത്. കോടതിവിധിയിൽ ആശ്വാസം ഉണ്ടെന്നും ജയ്ഷ കൂട്ടിച്ചേർത്തു