Politics

ട്രോളിയിൽ ട്വിസ്റ്റ്; വിവാദം വേണ്ടെന്ന് എൻ.എൻ കൃഷ്ണദാസ്, വിവാദം സിപിഎമ്മിന് പോറലുണ്ടാക്കിയെന്ന് നേതൃത്വത്തിൻ്റെ വിലയിരുത്തൽ, ഒറ്റപ്പെട്ട് എം.ബി രാജേഷ്

പാലക്കാട്: ട്രോളി വിവാദത്തില്‍ സിപിഎമ്മില്‍ ഭിന്നാഭിപ്രായം.ട്രോളി വിവാദം അനാവശ്യമെന്ന് മുതിര്‍ന്ന നേതാവ് എന്‍എന്‍ കൃഷ്ണദാസ് തുറന്നടിച്ചു.തെരഞ്ഞെടുപ്പില്‍ ജനകീയ രാഷ്ട്രീയ വിഷയങ്ങളാണ് ചർച്ച ചെയ്യേണ്ടത്.ട്രോളിയില്‍ പണമുണ്ടോ ഇല്ലയോ എന്നത് പാർട്ടികളല്ല പൊലീസാണ് നോക്കേണ്ടത്.

മഞ്ഞപ്പെട്ടി നീലപ്പെട്ടി എന്നോക്കെ പറഞ്ഞ് ആളുകളുടെ കണ്ണില്‍ പൊടി ഇടരുത്.താൻ പറയുന്നതാണ് സിപിഎം നിലപാട്.മന്ത്രി എം ബി രാജേഷ് എന്തിനാണ് ട്രോളി വിവാദം ഉന്നയിക്കുന്നതെന്ന് അദ്ദേഹത്തോട് ചോദിക്കണം.

ജില്ലാ സെക്രട്ടറി ഉടൻ മറുപടി പറയും.ജില്ലാ സെക്രട്ടറി കേസിന് പോകുമെന്ന് കരുതുന്നില്ല എന്നും എൻ എൻ കൃഷ്ണദാസ് പറഞ്ഞു

പാർട്ടി നിലപാട് പറയാൻ മറ്റ് നേതാക്കളോട് ചർച്ച ചെയ്യേണ്ടതില്ല.ട്രോളി വിവാദം കഴിഞ്ഞെന്നും ജനകീയ വിഷയങ്ങളിലേക്ക് ചർച്ച മാറണമെന്നും എൻ എൻ കൃഷ്ണദാസ് പറഞ്ഞു.

ട്രോളി വിവാദം പാലക്കാട് സി.പി.എമ്മിൻ്റെ സാധ്യതകളെ മങ്ങലേൽപ്പിച്ചു എന്നാണ് പാർട്ടിയിൽ ഒരു വിഭാഗം പറയുന്നത്. സിപിഎം ബിജെപി കൂട്ടുകെട്ട് എന്ന യുഡിഎഫിൻ്റെ പ്രചരണം ഉറപ്പിക്കാൻ മാത്രമാണ് വിവാദം ഉപകരിച്ചതെന്നും പാർട്ടിയിൽ അഭിപ്രായമുണ്ട്. തെരഞ്ഞെടുപ്പിൽ പണമൊഴുക്കുന്ന കാര്യം ചർച്ചയായാൽ എല്ലാ പാർട്ടികളെയും അത് ബാധിക്കുമെന്ന വിലയിരുത്തലും ഉണ്ട്.

About the author

KeralaNews Reporter

Add Comment

Click here to post a comment