യാത്രക്കാര്‍ക്ക് ലോകോത്തര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളൊരുക്കി ഒഡിഷയിലെ കട്ടക്ക് റെയില്‍വെ സ്‌റ്റേഷന്‍. റെയില്‍വെസ്റ്റേഷന്‍ കണ്ട് അതിശയപ്പെട്ടിരിക്കുന്നത് ചില്ലറക്കാരനല്ല. നോര്‍വിജിയന്‍ മുന്‍ നയതന്ത്രജ്ഞനായ എറിക് സോല്‍ഹെയിമാണ്. റെയില്‍വേ സ്‌റ്റേഷന്റെ വിഡിയോ അദ്ദേഹം ട്വിറ്ററില്‍ പങ്കുവയ്ക്കുകയും ചെയ്തു.
”ഇന്ത്യന്‍ റെയില്‍വെ ദിനംപ്രതി വികസിച്ചുകൊണ്ടിരിക്കുകയാണ്. ഇത് വിമാനത്താവളമല്ല; ഇത് ഒഡിഷയിലെ കട്ടക്ക് റെയില്‍വെ സ്‌റ്റേഷനാണ്.” വീഡിയോ പങ്കുവച്ചുകൊണ്ട് അദ്ദേഹം കുറിച്ചു.
വൃത്തിയോടെ പരിപാലിക്കുന്ന തറയും, മികച്ച വൈദ്യുത വിളക്ക് സജീകരണങ്ങളും സ്‌ക്രീനുകളും സൈന്‍ ബോര്‍ഡുകളുമെല്ലാം വിമാനത്താവളത്തിന്റെ പ്രതീതിയാണ് റെയില്‍വെ സ്റ്റേഷന് സമ്മാനിക്കുന്നത്. വലിയ ഭക്ഷണശാലകളും, ആധുനിക സൗകര്യങ്ങളുള്ള ശുചിമുറികളും വിശാലമായ പാര്‍ക്കിങ് സൗകര്യവും വിമാനത്താവളത്തിലുണ്ട്.
എറിക്കിന്റെ പോസ്റ്റിന് വന്‍സ്വീകാര്യതയാണ് ഇന്ത്യക്കാര്‍ക്കിടയില്‍ ലഭിച്ചിരിക്കുന്നത്. ഇന്ത്യ വര്‍ഷാവര്‍ഷം വികസിച്ചുകൊണ്ടിരിക്കുകയാണെന്നും കട്ടക് റെയില്‍വെ സ്‌റ്റേഷന്റെ വീഡിയോ പങ്കുവച്ചതിന് നന്ദിയുണ്ടെന്നും ചിലര്‍ പറയുന്നു. രാജ്യത്തെ മറ്റു റെയില്‍വെ സ്റ്റേഷനുകളും സമാനരീതിയില്‍ നവീകരിക്കുമെന്ന പ്രതീക്ഷയും ചിലര്‍ പങ്കുവച്ചു. വിദേശികള്‍ ഇന്ത്യയെ അഭിനന്ദിക്കാന്‍ തയ്യാറാകുന്നതിനെ പ്രശംസിച്ചവരും നിരവധിയാണ്.
Add Comment