Kerala

കേ​ര​ള​ത്തി​ലെ ഇ​റ​ച്ചി​ക്കോ​ഴി​ക​ളി​ൽ അ​പ​ക​ട​കാ​രി​ക​ളാ​യ ബാ​ക്​​ടീ​രി​യ​കളുടെ സാ​ന്നി​ധ്യം

തി​രു​വ​ന​ന​ന്ത​പു​രം: മ​രു​ന്നു​ക​ളെ അ​തി​ജീ​വി​ക്കു​ന്ന അ​പ​ക​ട​കാ​രി​ക​ളാ​യ ബാ​ക്​​ടീ​രി​യ​കളുടെ സാ​ന്നി​ധ്യം കേ​ര​ള​ത്തി​ലെ ഇ​റ​ച്ചി​ക്കോ​ഴി​ക​ളി​ൽ കണ്ടെത്തി ഐസിഎംആ​ർ. ഐസിഎംആ​റി​ലെ ശാ​സ്​​ത്ര​ജ്ഞ​ൻ ഡോ. ​ഷോ​ബി വേ​ളേ​രി​യു​ടെ​ നേ​തൃ​ത്വ​ത്തി​ൽ അ​ജ്​​മ​ൽ അ​സീം, പ്രാ​ർ​ഥി സാ​ഗ​ർ, എ​ൻ സം​യു​ക്​​ത​കു​മാ​ർ റെ​ഡ്ഡി എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ്​ പ​ഠ​നം ന​ട​ത്തി​യ​ത്.

ഐസിഎംആ​ർ നാ​ഷ​ന​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്​ ഓ​ഫ്​ ന്യൂ​ട്രീ​ഷ്യ​നി​ലെ (ഹൈ​ദ​രാ​ബാ​ദ്) ഡ്ര​ഗ്​​സ്​ സേ​ഫ്​​റ്റി ഡി​വി​ഷ​ൻ ഒ​രു അ​ന്താ​രാ​ഷ്ട്ര​ ജേ​ണ​ലി​ലാ​ണ്​ ഈ ​പ​ഠ​നം പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. കോഴികളുടെ വിസർജ്യങ്ങൾ ശേഖരിച്ച് ജീനോമിക് ഡിഎൻഎയെ വേർതിരിച്ചാണ് പഠനം നടത്തിയത്. ഇന്ത്യയിൽ ആൻറിബയോട്ടിക് ചികിത്സയ്ക്ക് വെല്ലുവിളി ഉയർത്തുന്ന ഇ-കോളി, ക്ലോസ്ട്രിഡിയം പെർഫ്രിംഗൻസ്, ക്ലെബ്‌സിയെല്ല ന്യുമോണിയ സ്റ്റാഫൈലോകോക്കസ് ഓറിയസ്, എൻ്ററോകോക്കസ് ഫെക്കാലിസ്, സ്യൂഡോമോണസ് എരുഗിനോസ, ബാക്‌ടീരിയോഡ്‌സ് ഫ്രാഗിൾസ് തുടങ്ങിയ രോഗാണുക്കളും പ​ഠ​നത്തിൽ കണ്ടെത്തി. ശ്വാസകോശ സംബന്ധമായ അണുബാധകൾ (ന്യുമോണിയ, ബ്രോങ്കൈറ്റിസ്), മൂത്രനാളിയിലെ അണുബാധകൾ, ദഹനനാളത്തിലെ അണുബാധകൾ, ഇൻട്രാ-അബ്ഡോമിനൽ അണുബാധകൾ തുടങ്ങിയവയ്ക്കെല്ലാം ഇത് കാരണമായേക്കാം. പാ​കം ചെ​യ്താ​ലും ചി​ല ബാ​ക്ടീ​രി​യ​ക​ൾ നി​ല​നി​ൽ​ക്കും.

വ്യാവ​സാ​യി​കാ​ടി​സ്ഥാ​ന​ത്തി​ൽ ​പ്രൗ​ൾ​​ട്രി ഫാ​മു​ക​ൾ ആ​രം​ഭി​ച്ച​​തോ​ടെ കോ​ഴി​വ​ള​ർ​ത്ത​ലി​ന്​ വ്യാ​പ​ക​മാ​യി ആ​ൻറി​ബ​യോ​ട്ടി​ക്കു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന സ്ഥി​തി​യാണ് ഇന്നുള്ളത്. ആ​ൻറി​ബ​യോ​ട്ടി​ക്​ പ്ര​തി​രോ​ധം എ​ന്ന​റി​യ​പ്പെ​ടു​ന്ന ഈ ​ഗു​രു​ത​ര സാ​ഹ​ച​ര്യ​ത്തെ ത​ട​യു​ന്ന​തി​ന്​ ആ​രോ​ഗ്യ​വ​കു​പ്പി​ൻറെ നേ​തൃ​ത്വ​ത്തി​ൽ തീ​​വ്ര​യ​ജ്ഞം ന​ട​ക്കു​ന്നുണ്ട്. അപ്പോഴാണ് ഈ​ നി​ർ​ണാ​യ​ക​മാ​യ ക​ണ്ടെ​ത്ത​ൽ എന്നതും ശ്രദ്ധേയമാണ്. ​കേ​ര​ള​ത്തി​ന്​ പു​റ​മേ, തെ​ല​ങ്കാ​ന​യി​ൽ​നി​ന്നു​ള്ള സാ​മ്പി​ളു​ക​ളി​ലും ബാ​ക്​​ടീ​രി​യ​കളുടെ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

Tags

About the author

KeralaNews Reporter

Add Comment

Click here to post a comment