ഡല്‍ഹി: 27 വര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മഴയുമായി ഡല്‍ഹി. 27 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന മഴ ഡിസംബറില്‍ രേഖപ്പെടുത്തിയതിന് പിന്നാലെ ശനിയാഴ്ചയും ഡല്‍ഹിയുടെ ചില ഭാഗങ്ങളില്‍ നിര്‍ത്താതെ പെയ്യുന്ന മഴ തുടരുകയാണ്.
ദേശീയ തലസ്ഥാനത്തിന്റെ സമീപ പ്രദേശങ്ങളിലും ശനിയാഴ്ച മഴ പെയ്തു. ഇതോടെ താപനില കുത്തനെ 13 ഡിഗ്രി സെല്‍ഷ്യസായി കുറഞ്ഞു
മഴയെ തുടര്‍ന്ന് ഡല്‍ഹിയിലെ വായുവിന്റെ ഗുണനിലവാരത്തില്‍ കുറച്ച് പുരോഗതി ഉണ്ടായി. വാരാന്ത്യത്തില്‍ നേരിയ മഴ പ്രവചിച്ച് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് ‘യെല്ലോ’ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
2024 ഡിസംബറില്‍ ഡല്‍ഹിയില്‍ രേഖപ്പെടുത്തിയ 42.8 മില്ലീമീറ്ററാണ് കഴിഞ്ഞ 27 വര്‍ഷത്തിനിടയിലെ സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന മഴ
പാലം ഒബ്‌സര്‍വേറ്ററിയില്‍ വെള്ളിയാഴ്ച വൈകിട്ട് 5.30 വരെ 31.4 മില്ലീമീറ്ററും ലോധി റോഡില്‍ 34.2 മില്ലീമീറ്ററും റിഡ്ജില്‍ 33.4 മില്ലീമീറ്ററും ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ 39 മില്ലീമീറ്ററും പൂസയില്‍ 35 മില്ലീമീറ്ററും മഴ രേഖപ്പെടുത്തി.
Add Comment