ഓണ്‍ലൈനില്‍ ഓർഡർ ചെയ്ത സാധനങ്ങൾ ഇഷ്ടപ്പെട്ടില്ലെങ്കിൽ അത് തിരിച്ചയക്കാറാണ് പതിവ്. എന്നാൽ ഫ്ലിപ്പ്കാർട്ടിൽ ഇനി അത് അത്ര എളുപ്പമാക്കില്ല. ഒരു നിശ്ചിത സമയത്തിന് ശേഷം പ്ലാറ്റ്‌ഫോമിൽ നൽകിയ ഓർഡർ റദ്ദാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇനി മുതല്‍ അതിന് റദ്ദാക്കൽ ഫീസ് നൽകേണ്ടി വരും.
ഒരു ഓർഡർ പ്രോസസ്സ് ചെയ്യുന്നതിലെ ചെലവുകൾ, സമയം, പ്രയത്നം എന്നിവയ്‌ക്ക് വിൽപനക്കാർക്കും ലോജിസ്റ്റിക്‌സ് പങ്കാളികൾക്കും നഷ്ടപരിഹാരം നൽകാൻ ഫ്ലിപ്പ്കാർട്ടിന് ബാധ്യതയുണ്ട്. അതിനാൽ തന്നെ സൗജന്യ റദ്ദാക്കൽ വിൻഡോ സമയം കഴിഞ്ഞാൽ ചില ഉൽപ്പന്നങ്ങൾക്ക് റദ്ദാക്കൽ ഫീസ് ഈടാക്കും.
നിശ്ചിത സമയത്തിന് ശേഷമാണ് നിങ്ങൾ ഓർഡറുകൾ ക്യാൻസൽ ചെയ്യുന്നതെങ്കിൽ ഫ്ലിപ്പ്കാർട്ട് ഉപയോക്താക്കൾക്ക് 20 രൂപ ക്യാൻസലേഷൻ ഫീസ് ഈടാക്കും. പ്ലാറ്റ്‌ഫോം ഉടൻ തന്നെ ഉപഭോക്താക്കൾക്ക് അവരുടെ ഓർഡറുകൾ റദ്ദാക്കുന്നതിന് ഒരു നിർദ്ദിഷ്ട സമയം നൽകും. അതിന് ശേഷമാണ് നിങ്ങൾ ഓർഡർ ക്യാൻസൽ ചെയ്യുന്നതെങ്കിലും ക്യാൻസൽ ഫീസ് നൽകേണ്ടി വരും
ഇത്തരത്തിൽ മിന്ത്രയും ഉടൻ തന്നെ ക്യാൻസലേഷൻ ഫീസ് ഈടാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഫ്ലിപ്പ്കാർട്ട് ഇതുവരെ മാറ്റം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, തട്ടിപ്പ് തടയുന്നതിനും പ്ലാറ്റ്‌ഫോമിലെ വിൽപ്പനക്കാരുടെ നഷ്ടം കുറയ്ക്കുന്നതിനുമാണ് പുതിയ നിയമങ്ങൾ നടപ്പിലാക്കുന്നതെന്ന് അറിയിച്ചിട്ടുണ്ട്.
Add Comment