ചെന്നൈ: തമിഴ്നാട് സർക്കാരിന് മദ്രാസ് ഹൈക്കോടതിയുടെ നോട്ടീസ്. ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ വസ്ത്രധാരണത്തിനെതിരായി ചെന്നൈയിലുള്ള അഭിഭാഷകൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. ഭരണഘടനാ പദവിയിൽ ഉള്ളവരുടെ വസ്ത്രധാരണം സംബന്ധിച്ച് പെരുമാറ്റച്ചട്ടം ഉണ്ടോയെന്ന് ഒരാഴ്ചയ്ക്കുള്ളിൽ വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ടീ ഷർട്ട്, ഔപചാരിക വസ്ത്രധാരണമാണോ എന്നും വാദത്തിനിടെ കോടതി ചോദിച്ചു. സർക്കാർ പരിപാടികളിൽ ഉദയനിധി, ടീ ഷർട്ടും ജീൻസും ധരിച്ചെത്തുന്നുവെന്നും, ഡിഎംകെയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ ഉദയസൂര്യന്റെ ചിത്രം വസ്ത്രത്തിൽ പതിപ്പിച്ചിട്ടുണ്ടെന്നുമാണ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്.
ചെന്നൈയിലെ അഭിഭഷകനായ എം സത്യകുമാർ ആണ് ഹർജി നൽകിയത്. ഔദ്യോഗിക പരിപാടിക്ക് ഡിഎംകെ പതാകയുള്ള ടിഷർട്ടും ജീൻസും അണിഞ്ഞ് ഉദയനിധി പങ്കെടുക്കുന്നു എന്നാണ് ഹർജി. ഉദയനിധിയുടെ ചെരുപ്പിനെ പറ്റിയും ഹർജിയിലുണ്ട്. ജനപ്രതിനിധികളുടെ വസ്ത്രം സംബന്ധിച്ചുള്ള നിയമത്തിന്റെ ലംഘനം ആണിതെന്നാണ് ഹർജിക്കാരന്റെ വാദം.
Add Comment