കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് വിവാഹ പാർട്ടിക്കിടെ റോഡിൽ റീൽസ് ചിത്രീകരണം നടത്തിയ നാല് യുവാക്കളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. വാഹനം ഓടിച്ച ഇയ്യംങ്കോട് സ്വദേശി പുതുശേരി മുഹമ്മദ് സഹീം, മുഹമ്മദ്, അനസ്, മുഹമ്മദ് സഫ്വാൻ എന്നിവർക്കെതിരെയാണ് വടകര ആർടിഒ നടപടി എടുത്തത്.
ഒരു വർഷത്തേക്ക് ലൈസൻസ് സസ്പെൻഡ് ചെയ്തതിന് പുറമേ വാഹന ഉടമ 10,000 രൂപ പിഴയും ഒടുക്കണം. മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെൻ്റ് വിഭാഗം നടത്തിയ അന്വേഷണത്തിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. നാദാപുരം പുളിയാവിൽ ആഡംബര വാഹനങ്ങൾ ഉപയോഗിച്ച് റോഡ് തടസ്സപ്പെടുത്തി റീൽസ് ചിത്രീകരണം നടത്തിയത് വിവാദമായതോടെ വളയം പൊലീസ് കേസെടുത്തിരുന്നു. തുടർന്ന് മോട്ടോർ വാഹന വകുപ്പ് നടപടി എടുക്കുകയായിരുന്നു.
Add Comment