കോഴിക്കോട്: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ മരത്തിലിടിച്ച് അഞ്ചുപേര്‍ക്ക് പരിക്ക്. അപകടത്തിൽ പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്. തിരുവമ്പാടി-കോടഞ്ചേരി റൂട്ടില്‍ തമ്പലമണ്ണയില്‍ പെട്രോള്‍ പമ്പിന്റെ സമീപത്തു വെച്ചാണ് അപകടമുണ്ടായത്. ഇന്ന് പുലർച്ചയാണ് അപകടം സംഭവിച്ചത്. പരിക്കേറ്റവരെ ഉടന്‍ തന്നെ മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ മരത്തിലിടിച്ച് അഞ്ചുപേര്‍ക്ക് പരിക്ക്
15 hours ago
6 Views
1 Min Read
Add Comment