Kerala

മുൻ ഡിജിപി ആർ.ശ്രീലേഖ ബി.ജെ.പിയിലേക്ക്

മുൻ ഡിജിപി ആർ. ശ്രീലേഖ ബി.ജെ.പിയിലേക്ക്. ബുധനാഴ്ച വൈകീട്ട് നാല് മണിക്ക് അംഗത്വം സ്വീകരിക്കുമെന്നാണ് വിവരം.

കേരള കേഡറിലെ ആദ്യ വനിതാ ഐ.പി.എസ്. ഉദ്യോഗസ്ഥയാണ്.

ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ശ്രീലേഖയുടെ വീട്ടില്‍ എത്തി ബിജെപി അംഗത്വം നല്‍കും. നേരത്തെ തന്നെ ശ്രീലേഖയെ ബിജെപിയിലേക്ക് എത്തിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകള്‍ സംസ്ഥാന നേതൃത്വം നടത്തിയിരുന്നു.