Local

കിണറ്റിൽ വീണ കാട്ടുപന്നിയെ കൊന്ന് കറിവെച്ചു കഴിച്ച കേസിൽ നാലുപേർ കസ്റ്റഡിയിൽ

കോഴിക്കോട്: കിണറ്റിൽ വീണ കാട്ടുപന്നിയെ കൊന്ന് കറിവെച്ചു കഴിച്ച കേസിൽ നാലുപേർ കസ്റ്റഡിയിൽ. കോഴിക്കോട് വളയം കുറുവന്തേരിയിലാണ് സംഭവം. എലിക്കുന്നുമ്മൽ ബിനു (43), എലിക്കുന്നുമ്മൽ റീനു (42 ), എലിക്കുന്നുമ്മൽ ജിഷ്ണു (21) എലിക്കുന്നുമ്മൽ അഷ്വിൻ (23) എന്നിവരാണ് വനവകുപ്പിന്റെ പിടിയിലായത്. പ്രതികളുടെ വീട്ടിൽ നിന്ന് പാകം ചെയ്ത പന്നിയിറച്ചിയും പിടികൂടി.