ജോലി കഴിഞ്ഞ് ക്ഷീണിച്ച് നേരെ ഓഫീസിലെ ബാറിലേക്ക് പോകുന്നത് ചിന്തിച്ചുനോക്കൂ… അടുത്ത ദിവസം ശമ്പളത്തോടെ ഹാങ്ങോവര്‍ ലീവ് എടുക്കുകയും ചെയ്യാം… സ്വപ്‌നത്തില്‍ പോലും നടക്കില്ലെന്ന് വിചാരിക്കേണ്ട, ജപ്പാനിലെ ഒരു കമ്പനി ജീവനക്കാര്‍ക്ക് നല്‍കുന്ന ആനകൂല്യമാണിത്. മേഖലയില്‍ പ്രതിഭകളായവരെ ആകര്‍ഷിക്കാന്‍ കമ്പനി പുതിയ ആനുകൂല്യങ്ങള്‍ പ്രഖ്യപിച്ചിരിക്കുന്നതെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ജപ്പാനിലെ ഒസക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്‌വെയര്‍ ബിസിനസ് കമ്പനി ട്രസ്റ്റ് റിങ് കോപ്പറേറ്റീവ് ലിമിറ്റഡാണ് വ്യത്യസ്തമായ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ജോലി സമയങ്ങളില്‍ സൗജന്യമായി മദ്യം നല്‍കുകയും വേണമെങ്കില്‍ അടുത്ത ദിവസം ഹാങ്ങോവര്‍ ലീവ് എടുക്കുകയും ചെയ്യാം. ശാന്തമായ അന്തരീക്ഷം സൃഷ്ടിച്ച് ജീവനക്കാര്‍ക്ക് മികച്ച രീതിയില്‍ ജോലി ചെയ്യാന്‍ അവസരമുണ്ടാക്കുകയാണ് കമ്പനി പുതിയ നയത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് സിഇഒ തകുയ സുഗിയുര പറഞ്ഞു.
നിരവധി പേരാണ് കമ്പനിയുടെ പുതിയ നയത്തില്‍ പ്രതികരണവുമായി എത്തുന്നത്. ജോലിസമയത്തെ മദ്യപാനം ഉത്പാദനക്ഷമതയെ ബാധിക്കുമെന്നാണ് ചിലര്‍ പറയുന്നത്. ജീവനക്കാരില്‍ ഉത്സാഹം വര്‍ധിപ്പിക്കാന്‍ ഇത് സഹായിക്കുമെന്ന് മറ്റുചിലര്‍ പറയുന്നു. എന്തായാലും കമ്പനിയുടെ തീരുമാനം ഫലമുണ്ടാക്കുമോ എന്ന് കാത്തിരുന്ന് കാണാം.
Add Comment