ചോറ്റാനിക്കരയില്‍ യുവതിയെ കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവതിയുടെ സുഹൃത്ത് അറസ്റ്റില്‍.
നെട്ടൂർ സ്വദേശിനി ഷാനി മരിച്ച സംഭവത്തില്‍ പുതിയകാവ് സ്വദേശി വിജില്‍ കുമാറാണ് പിടിയിലായത്. ഇയാള്‍ മദ്യലഹരിയില്‍ ഓടിച്ച ബൈക്ക് കനാലിലേക്ക് മറിഞ്ഞാണ് ഒപ്പമുണ്ടായിരുന്ന ഷാനി മരിച്ചത്. മന:പൂർവ്വമായ നരഹത്യയ്ക്കാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ശനിയാഴ്ച്ച രാവിലെയാണ് നെട്ടൂർ സ്വദേശി ഷാനിയെ കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച്ച വൈകിട്ട് യുവതിയെ സുഹൃത്തായ യുവതിയുടെ വീട്ടിലാക്കാനായി വരുന്ന വഴി ബൈക്ക് നിയന്ത്രണം വിട്ട് കനാലിലേയ്ക്ക് മറിയുകയായിരുന്നു. മദ്യലഹരിയില്‍ അബോധാവസ്ഥയിലായിരുന്നു വിജില്‍ കുമാർ. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് ആദ്യം കേസെടുത്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു. ഇയാള്‍ക്കെതിരെ ഉദയംപേരൂർ പോലീസ് സ്റ്റേഷനില്‍ രണ്ട് ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.
Add Comment