Kerala

എളുപ്പത്തിൽ ചീത്തപ്പേര് ഉണ്ടാക്കിത്തന്നവർക്ക് നല്ല നമസ്കാരം; വാർത്തയിൽ പരാതിയുമായി നടൻ

കൊച്ചി: അനധികൃധ സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട പത്ര റിപ്പോർട്ടിൽ തന്റെ ഫോട്ടോ മാറി നൽകിയതിനെതിരെ പരാതിയുമായി നടൻ മണികണ്ഠൻ. കണക്കിൽപ്പെടാത്ത പണം കണ്ടെടുത്തതിന് പിന്നാലെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനും നടനുമായ കെ മണികണ്ഠനു സസ്‌പെൻഷൻ എന്ന വാർത്തയിലാണ് മണികണ്ഠൻ ആചാരിയുടെ ചിത്രം തെറ്റായി നൽകിയത്.

‘അനധികൃത സ്വത്ത് സമ്പാദനക്കേസ്: നടൻ മണികണ്ഠന് സസ്‌പെൻഷൻ’ എന്ന വാർത്തയിലാണ് നടൻ മണികണ്ഠൻ ആചാരിയുടെ ചിത്രം നൽകിയിരിക്കുന്നത്. മലപ്പുറം എഡിഷനിലെ വാർത്തയിലായിരുന്നു ഇത്. കെ.മണികണ്ഠന് പകരം നൽകിയത് മണികണ്ഠൻ ആചാരിയുടെ ചിത്രമാണ്. വേണ്ടത്ര ശ്രദ്ധയില്ലാതെ വാർത്ത നൽകിയത്തിനെതിരെ സോഷ്യൽ മീഡിയയിൽ ശക്തമായ വിമർശനമുയർന്നിരുന്നു. അതിനു പിന്നാലെയാണ് മണികണ്ഠൻ ആചാരി പത്രത്തിനെതിരെ രംഗത്തെത്തിയത്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിലാണ് ഇക്കാര്യം താരം അറിയിച്ചിരിക്കുന്നത്.

‘വാർത്തയിൽ തന്റെ ഫോട്ടോ തെറ്റായി അച്ചടിച്ചത് വളരെയധികം ബാധിച്ചു. അടുത്ത മാസം ചെയ്യേണ്ട തമിഴ് സിനിമയുടെ കൺട്രോളർ എന്നെ വിളിച്ചപ്പോഴാണ് വിവരം അറിഞ്ഞത്. നിങ്ങൾ അറസ്റ്റിലായെന്ന് കേരളത്തിലെ ഒരു സുഹൃത്ത് പറഞ്ഞ് അറിഞ്ഞു. അവർക്ക് വിളിക്കാൻ തോന്നിയത് കൊണ്ട് മനസ്സിലായി അത് ഞാനല്ലെന്ന്. അയാൾ അറസ്റ്റിലായി വേറൊരാളെ കാസ്റ്റ് ചെയ്യാം എന്ന് അവർ ആലോചിച്ചിരുന്നെങ്കിൽ എന്റെ അവസരവും നഷ്ടപ്പെട്ടേനെ. ഇനിയെത്ര അവസരം നഷ്ടപ്പെടുമെന്ന് അറിയില്ല.’

About the author

KeralaNews Reporter

Add Comment

Click here to post a comment