Travel

വഴികള്‍ അവസാനിക്കുന്ന ഒരു സ്ഥലത്തെക്കുറിച്ച് ഇതിന് മുന്‍പ് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?

മുന്നിലുളള റോഡിലേക്കോ വഴികളിലേക്കോ നോക്കുമ്പോള്‍ അത് എവിടെയാണ് അവസാനിക്കാന്‍ പോകുന്നതെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? നമ്മള്‍ നില്‍ക്കുന്ന റോഡിന്റെ അവസാന പോയിന്റ് എവിടെയായിരിക്കും, അല്ലെങ്കില്‍ അതിന്റെ തുടർച്ച ഏതൊക്കെ സ്ഥലങ്ങളില്‍ ആയിരിക്കും എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ പലപ്പോഴും മനസില്‍ വരും. എന്നാല്‍ ലോകത്തിലെ അവസാനത്തെ റോഡിനെ കുറിച്ച് കേട്ടിട്ടുണ്ടോ? അങ്ങനെയൊരു റോഡ് ഉണ്ട്. യൂറോപ്യന്‍ രാജ്യമായ നോര്‍വെയിലാണ് ഈ റോഡുള്ളത്. ലോകത്തിലെ അവസാനത്തെ റോഡ് എന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത്.

E- 69 ഹൈവേ എന്നാണ് ഈ റോഡ് അറിയപ്പെടുന്നത്. ഈ റോഡ് അവസാനിച്ചാല്‍ കടലും മഞ്ഞുംമൂടിയ പര്‍വ്വതങ്ങളും മാത്രമേ കാണുകയുള്ളൂ എന്നാണ് പറയപ്പെടുന്നത്. ഏകദേശം 14 കിലോമീറ്ററാണ് ഈ റോഡിന്റെ നീളമെന്നും ഇന്ത്യന്‍ ഹെറാള്‍ഡിലെ റിപ്പോർട്ടില്‍ പറയുന്നു.

ഈ സ്ഥലത്തിന്റെ പ്രത്യേകതകള്‍

ഉത്തര ദ്രുവമാണല്ലോ ഭൂമിയുടെ ഏറ്റവും ദൂരെയുള്ള പോയിന്റ്. ഭൂമിയുടെ അച്ചുതണ്ട് ഇവിടെനിന്നാണ് കറങ്ങുന്നത്. നോര്‍വെയും ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. E- 69 ഹൈവേ ഭൂമിയുടെ അറ്റത്തെ നോര്‍വെയുമായി ബന്ധിപ്പിക്കുന്നു. മുന്നോട്ടുളള വഴിയൊന്നും കാണാത്ത സ്ഥലത്താണ് റോഡ് അവസാനിക്കുന്നത്. മഞ്ഞ് മാത്രമേ ഇവിടെയാകെ കാണുകയുളളൂ.

ഈ റോഡിലേക്ക് ആര്‍ക്കെങ്കിലും പോകാന്‍ സാധിക്കുമോ?

ഈ റോഡിലേക്ക് ഈസിയായി പോകാന്‍ കഴിയുമെന്ന് നിങ്ങള്‍ വിചാരിക്കുന്നുണ്ടെങ്കില്‍ തെറ്റി. പ്രത്യേകിച്ചും ഒറ്റയ്ക്ക് പോകാമെന്ന് വിചാരിക്കുകയേ വേണ്ട. ഒരു ഗ്രൂപ്പ് ആളുകള്‍ ഉണ്ടെങ്കില്‍ മാത്രമേ ഇവിടേക്ക് പോകാന്‍ അനുമതി ലഭിക്കുകയുള്ളൂ. ഈ റോഡില്‍ ഒരാള്‍ക്ക് ഒറ്റയ്‌ക്കോ വാഹനങ്ങള്‍ക്കോ പോകാന്‍ സാധിക്കുകയില്ല. ഇവിടെയാകമാനം കിലോമീറ്ററോളം കട്ടിയുള്ള മഞ്ഞുപാളികള്‍ പരന്നുകിടക്കുന്നതിനാല്‍ നടക്കാനും മറ്റും പ്രയാസമാണ്.

പാതി വെളിച്ചവും പാതി ഇരുട്ടും

ഇവിടുത്തെ കാലാവസ്ഥ തികച്ചും വ്യത്യസ്തമാണ്. ശൈത്യകാലത്ത് ഇവിടെ ആറ് മാസം ഇരുട്ടായിരിക്കും, പകല്‍ ഉണ്ടാവുകയുമില്ല. വേനല്‍ക്കാലത്ത് ഇവിടെ സൂര്യന്‍ തുടര്‍ച്ചയായി ദൃശ്യമാകും. ഇത്തരം ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലും സമീപ പ്രദേശങ്ങളില്‍ ആളുകള്‍ താമസിക്കുന്നുണ്ട്.