Food

ക്രിസ്മസിന് ഇതാ മുന്തിരികൊണ്ട് ഒരു കേക്ക്

ഗ്രേപ്പ് കേക്ക്

പ്‌ളം – 280 ഗ്രാം
ഉണക്കമുന്തിരി- 400 ഗ്രാം
മിക്‌സഡ് പീല്‍ – 200 ഗ്രാം
ഉണക്കിയ കാന്‍ബെറി – 200 ഗ്രാം
ചെറി – 140 ഗ്രാം
അണ്ടിപ്പരിപ്പ് – 100 ഗ്രാം
റം – 150 മില്ലി
വാനില എസ്സെന്‍സ് – 3 ടീസ്പൂണ്‍
ബദാം എസ്സെന്‍സ് – 3 ടീസ്പൂണ്‍
ബ്രൗണ്‍ ഷുഗര്‍ – 400 ഗ്രാം
മൈദ – 250 ഗ്രാം
സുഗന്ധവ്യഞ്ജനങ്ങള്‍ – 1 ടീസ്പൂണ്‍
ജാതിക്ക – 1 ടീസ്പൂണ്‍
ഗ്രാമ്പൂ – 1 ടീസ്പൂണ്‍
ബേക്കിംഗ് പൗഡര്‍- 1 ടീസ്പൂണ്‍
ബട്ടര്‍ – 230 ഗ്രാം
മുട്ട – 5
വൈന്‍ – 130 മില്ലി
ഗോള്‍ഡന്‍ റം -70 മില്ലി
നാരങ്ങതൊലി – 40 ഗ്രാം
ഓറഞ്ച് – 1/2 കാന്‍ഡിഡ്

ഐസിങ്ങിന്
പഞ്ചസാര പൊടിച്ചത് – 450 ഗ്രാം
ഗോള്‍ഡന്‍ റം – 60 മില്ലി
ടാര്‍ട്ടര്‍ ക്രീം – 1/4 ടീസ്പൂണ്‍
മുട്ടയുടെ വെള്ള – 2 എണ്ണത്തിന്റേത്
വാനില എസ്സെന്‍സ് – 1 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

ഉണങ്ങിയ പഴങ്ങള്‍ നന്നായി അരിഞ്ഞത് ഒന്നിച്ചാക്കി യോജിപ്പിക്കുക. ഒരു വലിയ പാത്രത്തിലേക്ക് മാറ്റി അണ്ടിപ്പരിപ്പ്, ഡാര്‍ക്ക് റം, വാനില, ബദാം എസ്സെന്‍സ്, 60 ഗ്രാം ബ്രൗണ്‍ ഷുഗര്‍ എന്നിവ ചേര്‍ക്കുക. ഒരു രാത്രി മുഴുവന്‍ റമ്മില്‍ മൂടിവെയ്ക്കുക. ഇതൊരു പാത്രത്തിലേക്ക് മാറ്റുക. 250 മില്ലി തണുത്ത വെള്ളം ചേര്‍ത്ത് ഉയര്‍ന്ന ചൂടില്‍ ചൂടാക്കുക.പഴങ്ങള്‍ മൃദുവാകുന്നത് വരെ ചൂടാക്കുക. തണുപ്പിക്കാന്‍ അനുവദിക്കുക.

ഒരു പാത്രത്തില്‍ മസാലപ്പൊടി, ജാതിക്ക, ഗ്രാമ്പൂ, ബേക്കിംഗ് പൗഡര്‍, അര ടീസ്പൂണ്‍ ഉപ്പ് എന്നിവ ചേര്‍ത്ത് മാവ് അരിച്ചെടുക്കുക. ബട്ടറും ബാക്കിയുള്ള ബ്രൗണ്‍ ഷുഗറും ഒരു ഇലക്ട്രിക് മിക്‌സര്‍ ഉപയോഗിച്ച് അടിച്ചെടുക്കുക. മുട്ടകള്‍ ഓരോന്നായി ചേര്‍ത്ത് നന്നായി അടിക്കുക. ഫ്രൂട്ട് മിശ്രിതം ചേര്‍ത്ത് യോജിപ്പിക്കാന്‍ നന്നായി ഇളക്കുക, തുടര്‍ന്ന് മൈദ കൂട്ട് ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.

ഓവന്‍ 150°C/300°F വരെ ചൂടാക്കുക . കേക്ക് ടിന്നില്‍ അല്‍പം ബട്ടര്‍ പുരട്ടി, തുടര്‍ന്ന് വശങ്ങളിലും ചുവട്ടിലും അല്‍പ്പം മൈദ വിതറി കേക്ക് കൂട്ട് ഒഴിക്കുക. ഒരു ജഗ്ഗില്‍ വൈനും റമ്മും യോജിപ്പിച്ച് കേക്കിന് മുകളില്‍ ഒഴിക്കുക. ഐസിംഗിനായി, പഞ്ചസാര, ഗോള്‍ഡന്‍ റം, ടാര്‍ട്ടര്‍ ക്രീം, ¼ ടീസ്പൂണ്‍ ഉപ്പ്, 180 മില്ലി തണുത്ത വെള്ളം എന്നിവ ഒരു സോസ്പാനില്‍ യോജിപ്പിച്ച് ചെറിയ തീയില്‍ ചൂടാക്കുക. അതേസമയം, മുട്ടയുടെ വെള്ള അടിച്ചെടുത്ത് ചൂടുള്ള സിറപ്പും വാനിലയും മുട്ടയുടെ വെള്ളയിലേക്ക് ചേര്‍ക്കുക, ഇത് മിക്‌സ് ചെയ്ത് കേക്കിന് മുകളില്‍ ഐസിങ് ചെയ്യാം.