ചെറിയ പ്രായത്തില്‍ തന്നെ സമ്പാദിക്കാന്‍ തുടങ്ങുന്നവരാണ് ഇന്നത്തെ യുവ തലമുറ. ജീവിതശൈലി ക്രമീകരണത്തിലൂടെ ലക്ഷങ്ങൾ സമ്പാദിച്ച 24കാരിയാണ് ഇപ്പോൾ വൈറൽ. ലണ്ടന്‍ സ്വദേശിയായ മിയ മെഗ്രാത്ത് എന്ന പെണ്‍കുട്ടിയാണ് ജീവിതശൈലി ക്രമീകരിച്ചുകൊണ്ട് 83 ലക്ഷം രൂപ നേടിയെന്ന അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്.
ഫാഷൻ മേഖലയിൽ ജോലി ചെയ്യുന്നതിനാൽ പണം സമ്പാദിക്കുന്നതിനായി ചില പ്രലോഭനങ്ങൾ ഉണ്ടാകാറുണ്ട്. വെല്ലുവിളികളെ തരണം ചെയ്ത് കഠിനാധ്വാനത്തിലൂടെയാണ് സമ്പാദിക്കുന്നതെന്ന് യുവതി പറഞ്ഞു. ലളിതമായ ജീവിതത്തിൻ്റെ ഭാഗമായി മിയ പ്രഭാത ഭക്ഷണത്തിൽ വരെ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മുട്ടയും ബ്രെഡുമാണ് പ്രഭാത ഭക്ഷണമായി കഴിക്കുന്നത്. അനാവശ്യ ചിലവുകൾ ഒഴിവാക്കാൻ ശ്രമിക്കുന്ന മിയ എപ്പോഴും കയ്യിൽ ഒരു കുപ്പി വെള്ളം കരുതും. വില കുറഞ്ഞ സൗന്ദര്യ വസ്തുക്കളും സെക്കൻ ഹാൻഡ് വസ്ത്രങ്ങളുമാണ് ഉപയോഗിക്കാറെന്നാണ് യുവതി പറയുന്നത്. യാത്രകൾക്കായി പൊതുഗതാഗതത്തിന് പകരം നടക്കുന്നതാണ് പതിവ്. ഇത്തരം ജീവിതശൈലിയിലൂടെയാണ് സമ്പാദ്യം വര്‍ധിപ്പിച്ചതെന്നാണ് യുവതിയുടെ വാദം.
വളരെ ചെറിയ പ്രായത്തില്‍ തന്നെ മിയ 83 ലക്ഷം രൂപ സമ്പാദിച്ചു. ഭാവിയിലെ ആര്‍ഭാടമായി ജീവിക്കുന്നതിനു വേണ്ടിയാണ് ഇപ്പോള്‍ ചില വിട്ടുവീഴ്ചകള്‍ നടത്തുന്നതെന്ന് യുവതി പറഞ്ഞു. നാല്‍പ്പത് വയസിനുള്ളില്‍ വീടുവെക്കണമെന്നാണ് മിയയുടെ ആഗ്രഹം. വീട് വാങ്ങുന്നതിനായി 11 കോടി രൂപ ആവശ്യമാണ്. വാടകയും മറ്റു ചിലവുകളും ഒഴിവാക്കുന്നതിനായി മാതാപിതാക്കള്‍ക്കൊപ്പമാണ് താമസിക്കുന്നത്. തനിക്ക് ജോലിയില്‍ നിന്ന് നേരത്തെ വിരമിക്കണമെന്നും ഇഷ്ടത്തിനനുസരിച്ച് ജീവിക്കണമെന്നുമാണ് ആഗ്രഹമെന്ന് യുവതി വ്യക്തമാക്കി. ടിക്ക് ടോക്കില്‍ സജീവമായ വ്യക്തിയാണ് മിയ. സമ്പാദ്യം മെച്ചപ്പെടുത്തുന്നതിനായുള്ള ചില വഴികളും യുവതി ടിക്ക് ടോക്ക് വീഡിയോയിലൂടെ പരിചയപ്പെടുത്താറുണ്ട്.
ലക്ഷ്യങ്ങൾ നേടാനുള്ള യുവതിയുടെ പ്രതിബദ്ധത സാമ്പത്തിക സുരക്ഷിതത്വം ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും വലിയ പാഠമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ജീവിതശൈലി ക്രമീകരിച്ചു കൊണ്ടുള്ള തന്ത്രപരമായ സമ്പാദ്യ ശീലങ്ങളും സാമ്പത്തിക അച്ചടക്കത്തിന്റെ ശക്തിയും ദീര്‍ഘകാല സാമ്പത്തിക സുരക്ഷയും കൈവരിക്കാനുള്ള സാധ്യതയായും വിലയിരുത്തപ്പെടുന്നുണ്ട്.
Add Comment