Food

വൈകുന്നേരത്തെ ചായയ്‌ക്കൊപ്പം കുക്കീസ് തയ്യാറാക്കി നോക്കിയാലോ?

ബട്ടര്‍ കുക്കീസ്

മൈദ- 100ഗ്രാം
പഞ്ചസാര പൊടിച്ചത് -100ഗ്രാം
നിലക്കടല-100 ഗ്രാം(ചെറിയ കഷണങ്ങളാക്കിയത്)
ബട്ടര്‍-50 ഗ്രാം
മുട്ട-രണ്ടെണ്ണം
ബേക്കിംഗ് പൗഡര്‍- ഒരു നുള്ള്
ഉപ്പ്- ഒരു നുള്ള്
വാനില എസന്‍സ്- ഒരു ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം
മൈദയും ബേക്കിംഗ് പൗഡറും ഒരുമിച്ച് യോജിപ്പിച്ച ശേഷം ഉപ്പും ചേര്‍ത്തിളക്കുക. ഇതിലേക്ക് പഞ്ചസാരയും ബട്ടറും കൂടി ചേര്‍ത്ത് യോജിപ്പിക്കാം. ഒരു പാത്രത്തില്‍ മുട്ട പൊട്ടിച്ചൊഴിച്ച് നന്നായി അടിച്ചെടുക്കുക. ഇതിലേക്ക് മൈദ കൂട്ട് കുറേശെ ചേര്‍ത്തിളക്കുക. ഇതിലേക്ക് കടലയും വാനില എസന്‍സും ചേര്‍ത്ത് യോജിപ്പിക്കുക. ഇത് ഫ്രിഡ്ജില്‍ ഒരു മണിക്കൂര്‍ വച്ച ശേഷം ചെറിയ ഉരുളകളാക്കി ബേക്കിംഗ് ട്രേയില്‍ ബട്ടര്‍ പുരട്ടി അതില്‍ നിരത്തുക. 180 ഡിഗ്രി സെന്റി ഗ്രേഡില്‍ 15 മിനിറ്റ് ബേക്ക് ചെയ്തെടുക്കുക.