മഹാകുംഭമേളയില്‍ ചായ വിറ്റാല്‍ എത്ര രൂപ ലഭിക്കും? സംശയം തോന്നിയ വ്ളോഗര്‍ പിന്നെയൊന്നും ചിന്തിച്ചില്ല, കുംഭമേള നടക്കുന്നിടത്തെത്തി ചായ വില്‍പ്പന ആരംഭിച്ചു. ചായയ്ക്കൊപ്പം കുടിവെള്ളവും വില്‍പ്പനയ്ക്ക് വെച്ചിരുന്നു. ഇതിന്റെ വീഡിയോയും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. മാഡ്കാപ് എലൈവ് എന്ന പേജിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഒരു കപ്പിന് 10 രൂപ എന്ന നിരക്കിലാണ് ചായ വിറ്റത്. മഹാകുംഭമേളയ്ക്കിടെ കണ്ടെയ്നറില്‍ ചായയുമായി നടന്നായിരുന്നു വില്‍പ്പന. ഡിസ്പോസിബിള്‍ കപ്പിലാണ് ചായ നല്‍കിയത്. ഒരു ദിവസത്തിനൊടുവില്‍ 7000 രൂപയുടെ ചായയും വെള്ളവുമാണ് ഇയാള്‍ വിറ്റത്. ഇതില്‍ 5000 രൂപയായിരുന്നു ലാഭം.
13 മില്യണിലധികം കാഴ്ചക്കാരാണ് വീഡിയോയ്ക്ക് ഇതുവരെ ലഭിച്ചിരിക്കുന്നത്. ഒരു ദിവസം 5000 രൂപ ലാഭം ലഭിച്ചാല്‍ ഒരു മാസം എത്ര ലഭിക്കുമെന്നാണ് ചിലര്‍ കണക്കുകൂട്ടുന്നത്. കുംഭ് ചായ്വാല എന്നാണ് ഒരാള്‍ വ്ളോഗറെ വിശേഷിപ്പിച്ചത്. ഇങ്ങനെയാണ് ബിസിനസെന്ന് മറ്റൊരാളും കമന്റ് ചെയ്തിട്ടുണ്ട്.
Add Comment