Food

വിപണിയിലെ വ്യാജ ബ്രെഡ് എങ്ങനെ തിരിച്ചറിയാം?

ബ്രെഡ് ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാകില്ല. വെള്ള ബ്രെഡിനെകാൾ പലർക്കും ബ്രൗൺ ബ്രെഡിനോടാണ് താത്പര്യം. എന്നാൽ ഇന്ന് വിപണിയിൽ നിരവധി വ്യാജ ബ്രെഡ് ഇറങ്ങുന്നുണ്ട്. സോഷ്യൽ മീഡിയയിൽ നാളുകളായി പ്രചരിക്കുന്ന പല വീഡിയോകളിലും ബ്രൗൺ ബ്രെഡിൻ്റെ നിർമ്മാണത്തിൽ മായം ചേർക്കുന്നതായി കാണാം. എന്നാൽ ഇത് വാങ്ങി ഉപയോ​ഗിക്കുമ്പോൾ ഉണ്ടാകുന്ന ആരോഗ്യ ​പ്രശ്നങ്ങൾ അനവധിയാണ്. ബ്രെഡിൻ്റെ പായ്ക്കറ്റിൽ എഴുതി വെച്ചിരിക്കുന്ന പോലെ ഇത്തരം ബ്രൗൺ ബ്രെഡുകൾ‌ ആരോ​ഗ്യത്തിന് നല്ലതാകണമെന്നില്ല എന്ന് ഡയറ്റീഷ്യൻ ശിഖർ കുമാരി ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ അഭിപ്രായപ്പെട്ടു.

ചില ബ്രെഡ് നിർമ്മാണ സ്ഥാപനങ്ങൾ ബ്രൗൺ ബ്രെഡിന് പകരം വെളുത്ത ബ്രെഡ് അല്ലെങ്കിൽ മൈദ ബ്രെഡാണ് വിൽക്കാറുള്ളതെന്ന് മുംബൈ സൈനോവ ഷാൽബി ഹോസ്പിറ്റലിലെ ഡയറ്റീഷ്യൻ ജിനാൽ പട്ടേൽ പറഞ്ഞു. എന്നാൽ ഇത്തരത്തിൽ പേര് മാറ്റി ബ്രെഡ് വിൽക്കുന്നത് വാങ്ങി ഉപയോ​ഗിക്കുന്ന ആളുകളിൽ വളരെ അധികം പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പെട്ടെന്ന് ശരീരഭാരം വർദ്ധിക്കാനും രക്തത്തിലെ പഞ്ചസാരയുടെ വർദ്ധന, ദഹനപ്രശ്‌നങ്ങൾ, പോഷകങ്ങളുടെ അപര്യാപ്തത എന്നിവ പോലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാനും ഇവ കാരണമാകും. ബ്രൗൺ ബ്രെഡ് വാങ്ങുമ്പോൾ ജാ​ഗ്രത പുലർത്തണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ബ്രെഡ് വാങ്ങിക്കുന്ന സമയത്ത് അതിലെ ചേരുവകളുടെ ലിസ്റ്റ് എപ്പോഴും പരിശോധിക്കാൻ ശ്രദ്ധിക്കുക. ഗോതമ്പ് മാവിനുപകരം ശുദ്ധീകരിച്ച മാവ് എന്ന് ചേർത്തിട്ടുണ്ടെങ്കിൽ അത് വ്യാജ ബ്രൗൺ ബ്രെഡാകാനുള്ള സാധ്യത കൂടുതലാണ്. കുറഞ്ഞ പഞ്ചസാര അടങ്ങിയ ബ്രൗൺ ബ്രെഡുകൾ തിരഞ്ഞെടുക്കണമെന്നും അദ്ദേ​ഹം പറഞ്ഞു. വീട്ടിൽ തന്നെ ബ്രെഡ് ഉണ്ടാക്കുന്നത് 100 ശതമാനം ഗോതമ്പ് മാവ് ഉപയോഗിക്കാനും കാരമൽ കളർ പോലുള്ള അഡിറ്റീവുകൾ ഒഴിവാക്കാനും സഹായിക്കും.

നിങ്ങൾ വാങ്ങിയ ബ്രെഡ് വ്യാജമാണോ എന്ന് എങ്ങനെ തിരിച്ചറിയാം

ലേബലുകൾ ശ്രദ്ധാപൂർവ്വം വായിച്ചതിന് ശേഷം ബ്രെഡ് തിരഞ്ഞെടുക്കുക: സ്റ്റോറിൽ നിന്ന് ബ്രെഡ് വാങ്ങുമ്പോൾ ചേരുവകളുടെ ലിസ്റ്റ് ശ്രദ്ധാപൂർവ്വം വായിക്കുക. ഗോതമ്പ് മാവ് ആദ്യ ചേരുവയായി ലിസ്റ്റ് ചെയ്യുന്നതും അമിതമായ അഡിറ്റീവുകളോ പ്രിസർവേറ്റീവുകളോ കൃത്രിമ നിറങ്ങളോ അടങ്ങിയിട്ടില്ലാത്തതുമായ ഉൽപ്പന്നങ്ങൾക്കായി ശ്രമിക്കുക. ‌

പ്രാദേശിക ബേക്കറികൾ തിരഞ്ഞെടുക്കുക: പ്രാദേശിക ബേക്കറികൾ പലപ്പോഴും നല്ല ബ്രെഡുകൾ വാഗ്ദാനം ചെയ്യുന്നു. അത് ഗുണനിലവാരത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ആരോഗ്യകരമായ ചേരുവകൾ ചേർത്തായിരിക്കാം ഉണ്ടാക്കിയിരിക്കുന്നത്.

മറ്റ് ധാന്യങ്ങൾ ചേർക്കാം: ഗോതമ്പിന് പുറമേ ഓട്‌സ്, ക്വിനോവ അല്ലെങ്കിൽ മില്ലറ്റ് പോലുള്ള മറ്റ് ധാന്യങ്ങളിൽ നിന്ന് ഉണ്ടാക്കിയ ബ്രെഡിൽ ചേർക്കാം. ഇത് അധിക പോഷകങ്ങൾ നൽകാൻ സഹായിക്കും.

സ്വന്തമായി ബ്രെഡ് തയ്യാറാക്കാന്‍ ശ്രമിക്കൂ: വീട്ടിൽ തന്നെ ഗോതമ്പ് ബ്രെഡ് ഉണ്ടാക്കുന്നത് നല്ല ചേരുവകൾ ചേർക്കാൻ നിങ്ങളെ സഹായിക്കുന്നു. 100% വിശ്വസ്തതയോടെ മായങ്ങൾ ഒന്നും ഇല്ലാത്ത ​ഗോതമ്പ് പൊടി ചേർക്കാം. കാരാമൽ നിറം പോലുള്ള അഡിറ്റീവുകൾ ഒഴിവാക്കാനും സാധിക്കും.

Tags