Food

എന്നും സാധാരണ മുട്ടക്കറി ഉണ്ടാക്കി മടുത്തെങ്കില്‍ പുതിയ വെറൈറ്റി പരീക്ഷിച്ചാലോ?

ചെട്ടിനാട് മുട്ടക്കറി

മുട്ട-3 എണ്ണം
സവാള-ഒരെണ്ണം
തക്കാളി-ഒരെണ്ണം
ഗരം മസാല-ഒരു ടേബിള്‍ സ്പൂണ്‍
കറുവാപ്പട്ട- ഒരു ചെറിയ കഷണം
ഗ്രാമ്പൂ- ഒരെണ്ണം
ഉപ്പ് – പാകത്തിന്
മല്ലിയില – ഒരു ടേബിള്‍ സ്പൂണ്‍
എണ്ണ – ആവശ്യത്തിന്
കറിവേപ്പില – 2 തണ്ട്

മസാല തയ്യാറാക്കാന്‍

തേങ്ങ ചിരകിയത് -ഒരു ടേബിള്‍ സ്പൂണ്‍
ചുവന്ന മുളക്-2 എണ്ണം
വെളുത്തുള്ളി ചതച്ചത് -5 എണ്ണം
ഇഞ്ചി ചതച്ചത് – ഒരു ചെറിയ കഷ്ണം
മല്ലി- 1/2 ടേബിള്‍ സ്പൂണ്‍
കുരുമുളക്- ഒരു ടീസ്പൂണ്‍
ജീരകം-ഒരു ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

മുട്ട പുഴുങ്ങി തോടു കളഞ്ഞ് രണ്ടാക്കി മുറിക്കുക. ചീനച്ചട്ടി ചൂടാക്കി അരപ്പിനുള്ളവ എണ്ണ ചേര്‍ക്കാതെ ചൂടാക്കിയെടുക്കുക. ചൂടാറുമ്പോള്‍ നല്ല മയത്തില്‍ അരച്ചെടുക്കണം.
ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി ഗ്രാമ്പൂ, കറുവാപ്പട്ട, കറിവേപ്പില എന്നിവ ചൂടാക്കുക. ഇതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും ചേര്‍ക്കുക. ഇനി സവാള ചേര്‍ത്ത് വഴറ്റണം. സവാള മൂത്തുവരുമ്പോള്‍ തക്കാളി ചേര്‍ക്കുക. ഇതിലേക്ക് ഗരം മസാലയും ഉപ്പും ചേര്‍ത്തിളക്കണം. നല്ലതുപോലെ വഴറ്റി അരച്ചു വച്ച മസാലയും ചേര്‍ത്തിളക്കി അഞ്ച് മിനിറ്റ് വേവിക്കുക. വെന്തു കഴിയുമ്പോള്‍ പുഴുങ്ങി വച്ച മുട്ട ചേര്‍ത്തിളക്കി തിളയ്ക്കുമ്പോള്‍ വാങ്ങി വയ്ക്കാം. മല്ലിയില ചേര്‍ത്ത് ചൂടോടെ വിളമ്പാം.