Lifestyle

ഡേറ്റിംഗ് രംഗത്ത് പുതിയ ഒരു വാക്കുകൂടി; ‘മൈക്രോ ചീറ്റിംഗ്’

ബന്ധങ്ങളിലുണ്ടാകുന്ന പലതരത്തിലുള്ള കൃത്രിമത്വങ്ങളെക്കുറിച്ച് നാം കേട്ടുകഴിഞ്ഞു. അക്കൂട്ടത്തിലെ ഏറ്റവും പുതിയ വാക്കാണ് മൈക്രോ ചീറ്റിംഗ്. എന്താണ് മൈക്രോ ചീറ്റിംഗ് എന്നല്ലേ. ബന്ധത്തോടുള്ള പങ്കാളിയുടെ വൈകാരികമോ ശാരീരികമോ ആയ പ്രതിബദ്ധതയെ ചോദ്യം ചെയ്യാന്‍ ഒരാളെ പ്രേരിപ്പിക്കുന്ന പെരുമാറ്റങ്ങളാണ് മൈക്രോ ചീറ്റിംഗില്‍ ഉള്‍പ്പെടുന്നത്. ഡേറ്റിംഗ് രംഗത്തെ ഏറ്റവും പുതിയ വാക്കാണ് മൈക്രോ ചീറ്റിംഗ്. സൗത്ത് വെയില്‍സ് സര്‍വ്വകലാശാലയിലെ സൈക്കോളജി പ്രൊഫസറായ ഡോ. മാര്‍ട്ടിന്‍ ഗ്രാഫ് ഈ ആധുനിക ഡേറ്റിംഗിനെക്കുറിച്ച് ഒരു ലേഖനം എഴുതിയിട്ടുണ്ട്.

എന്താണ് മൈക്രോ ചീറ്റിംഗില്‍ സംഭവിക്കുന്നത്?

ഇത്തരത്തിലുളള റിലേഷനില്‍ ഒരു വ്യക്തി തങ്ങള്‍ക്ക് ആകര്‍ഷണം തോന്നുന്ന ഒരാള്‍ക്ക് പതിവായി ടെക്സ്റ്റ് മെസേജ് അയയ്ക്കുക, അവര്‍ക്ക് അറിയാവുന്നതോ അല്ലെങ്കില്‍ നേരിട്ട് കണ്ടിട്ടില്ലാത്തതോ ആയ ഒരാളുമായി ഓണ്‍ലൈന്‍ ബന്ധം സ്ഥാപിക്കുക. ഉദാഹരണത്തിന് മുന്‍ പങ്കാളിയുമായി അവരുടെ പങ്കാളിക്ക് അസ്വസ്ഥതയുണ്ടാക്കുന്ന രീതിയില്‍ ഇടപഴകുക, പങ്കാളിയെക്കൂടാതെ മറ്റാരെങ്കിലുമായി ലൈംഗിക ബന്ധം സ്ഥാപിക്കുക, മുന്‍ പങ്കാളിയുമായി രഹസ്യമായി ആശയവിനിമയം നടത്തുക, വിലപ്പെട്ട വസ്തുക്കളോ പണമോ സമ്മാനിക്കുക, വൈകാരിക സുഖം തേടാനായി പങ്കാളിയെക്കൂടാതെ മറ്റാരെയെങ്കിലും കൂടി വിശ്വസിക്കുക, പങ്കാളിയറിയാതെ ഡേറ്റിംഗ് ആപ്പുകളില്‍ ചേരുക ഇങ്ങനെ രഹസ്യമായി ചെയ്യുന്ന കാര്യങ്ങളാണ് ഇവിടെയുണ്ടാവുക.

ദമ്പതികള്‍ തമ്മില്‍ ഊഷ്മള ബന്ധം കാത്തുസൂക്ഷിക്കുക എന്നതാണ് മൈക്രോ ചീറ്റിംഗിനെ തടയാന്‍ ഏറ്റവും നല്ല മാർഗമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. എല്ലാ കാര്യങ്ങളെക്കുറിച്ചും പരസ്പരം ചര്‍ച്ച ചെയ്യുന്നത് രണ്ട് പങ്കാളികള്‍ക്കും ബന്ധത്തില്‍ വ്യക്തത നല്‍കും. കുടുംബത്തിന് പുറത്തുള്ള നിങ്ങളുടെ ബന്ധങ്ങളെക്കുറിച്ചും വീട്ടിലും ചര്‍ച്ച ചെയ്യാം. പങ്കാളി നിങ്ങളെ ഒരു വ്യക്തിയായി കണ്ട് സ്‌പേസ് നല്‍കുന്നയാളാണെങ്കില്‍ ഇത്തരം ആശങ്കളുടെ ആവശ്യമില്ല. അവിടെ രഹസ്യങ്ങളുണ്ടാവില്ല.