മലപ്പുറം: മലപ്പുറത്ത് ചെറുപ്പക്കാരെ പാര്‍ട്ടിയിലേക്ക് പഴയ പോലെ ആകര്‍ഷിക്കാന്‍ കഴിയുന്നില്ലെന്ന് സിപിഐഎം മലപ്പുറം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം. പോരായ്മ പരിഹരിയ്ക്കാന്‍ പ്രത്യേക പ്രവര്‍ത്തന പരിപാടികള്‍ വേണമെന്നും ജില്ലാ സമ്മേളനം വിലയിരുത്തി. ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ് അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.
മൂന്ന് ഭാഗങ്ങളിലായി 162 പേജുള്ള റിപ്പോര്‍ട്ടാണ് ജില്ലാ സെക്രട്ടറി അവതരിപ്പിച്ചത്. മലപ്പുറത്ത് സ്ത്രീ പ്രാതിനിധ്യം വര്‍ധിപ്പിക്കുന്നതിലും കുറവ് സംഭവിച്ചതായി റിപ്പോര്‍ട്ട് വിലയിരുത്തി. ഇരുപത്തിയഞ്ച് ശതമാനം വനിതകളാവണമെന്ന സംഘടനാ തീരുമാനം നടപ്പിലാക്കാനായില്ല. പതിനാറ് ശതമാനം മാത്രമാണ് സ്ത്രീ പ്രാതിനിധ്യം. പാര്‍ട്ടി കേഡര്‍മാര്‍ക്ക് രാഷ്ട്രീയ, സംഘടനാ പരിശീലനം നല്‍കുന്നതില്‍ അപര്യാപ്തതയുണ്ടായെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.
അതേസമയം, ചെറുപ്പക്കാരെ ആകര്‍ഷിക്കാനുള്ള പദ്ധതികള്‍ നടപ്പിലാക്കുമെന്ന് ഇ എന്‍ മോഹന്‍ദാസ് മാധ്യമങ്ങളോട് പറഞ്ഞു. പുതിയ യുവത്വത്തിന്റെ വൈവിധ്യങ്ങള്‍ക്ക് അനുസരിച്ചുള്ള പരിപാടികള്‍ സംഘടിപ്പിച്ച് പാര്‍ട്ടിയിലേക്ക് ആകര്‍ഷിപ്പിക്കും. യുവത്വമാണ് രാജ്യത്തിന്റെ ഭാവി തീരുമാനിക്കുന്നത്.
മലപ്പുറത്ത് ഇഎംഎസ് സ്മാരക പഠന ഗവേഷണ കേന്ദ്രം വഴി യുവാക്കള്‍ക്ക് രാഷ്ട്രീയ വിദ്യാഭ്യാസം നല്‍കും. ഇഎംഎസ് കേന്ദ്രം വഴി നടപ്പിലാക്കുന്ന പരിപാടികള്‍ വിപുലീകരിക്കുമെന്നും ഇ എന്‍ മോഹന്‍ദാസ് പറഞ്ഞു. ഇടതു പക്ഷത്തെ പിന്തുണച്ചു എന്ന ജമാഅത്തെ ഇസ്‌ലാമി അമീറിന്റെ പ്രസ്താവന ജില്ലാ സെക്രട്ടറി തള്ളി. അത് അമീര്‍ പറയുന്നതാണ്. തിരഞ്ഞെടുപ്പ് സമയത്ത് ആരെല്ലാം പിന്തുണക്കുന്നു എന്ന് ഭൂതകണ്ണാടി വെച്ച് നോക്കാന്‍ കഴിയില്ലല്ലോ എന്നും ഇ എന്‍ മോഹന്‍ദാസ് പറഞ്ഞു. ജമാത്ത് ഇസ്‌ലാമിയും, എസ്ഡിപിഐയും മത വര്‍ഗീയ സംഘടനകളാണ്. പിഡിപിയെ ആ ഗണത്തില്‍ പെടുത്താനാവില്ലെന്നും ഇ എന്‍ മോഹന്‍ദാസ് കൂട്ടിച്ചേര്‍ത്തു.
Add Comment