Kerala

സമസ്തയിൽ ലീ​ഗ് അനുകൂല-വിരുദ്ധ ചേരികളുടെ പരസ്യ ത‍ർക്കം രൂക്ഷം; ഇടപെട്ട് സമസ്ത

മലപ്പുറം: വിഭാഗീയതയിൽ ഇടപെട്ട് സമസ്ത നേതൃത്വം. സമസ്തയിൽ ലീ​ഗ് അനുകൂല-വിരുദ്ധ ചേരികളുടെ പരസ്യ ത‍ർക്കം രൂക്ഷമായിരിക്കുന്ന പശ്ചാത്തലത്തിലാണ് നേതൃത്വത്തിൻ്റെ ഇടപെടൽ. പ്രശ്നപരിഹാരത്തിനായി ഇരുവിഭാ​ഗത്തെയും സമസ്ത നേതൃത്വം ച‍ർച്ചയ്ക്ക് വിളിച്ചു. അടുത്ത മുശാവറ യോ​ഗത്തിന് മുമ്പായി ച‍ർച്ച നടത്താനാണ് നേതൃത്വത്തിൻ്റെ നീക്കം. നിലവിലെ വിഷയങ്ങൾ ‍ച‍ർച്ച ചെയ്ത് പരിഹരിക്കുമെന്നാണ് നേതൃത്വം ഉറപ്പ് നൽകിയിരിക്കുന്നത്.

വിഷയം പരിഹരിക്കാൻ നേതൃത്വം ഇടപെട്ടതോടെ ലീ​ഗ് അനുകൂല വിഭാ​ഗം നടത്താൻ നിശ്ചയിച്ചിരുന്ന വാർ‌ത്താ സമ്മേളനം മാറ്റിവെച്ചു. സമസ്ത ആദർശ സംരക്ഷണ സമിതി ഇന്ന് മലപ്പുറത്ത് നിശ്ചയിച്ച വാർത്താ സമ്മേളനമാണ് റദ്ദാക്കിയത്.

About the author

KeralaNews Reporter

Add Comment

Click here to post a comment