Kerala

പ്രതികളെ പിടികൂടിയ പൊലീസിന് സ്വർണ കടക്കാരുടെ ആദരം

കൊടുവള്ളി സ്വർണക്കവർച്ചാ കേസിലെ പ്രതികളെ പിടികൂടിയ പോലീസിനെ ആദരിച്ച്‌ സ്വർണ്ണക്കച്ചവടക്കാർ.

പ്രതികളുമായി എത്തിയ പോലീസിനെ മുദ്രാവാക്യം വിളിയോടെയാണ് സ്വീകരിച്ചത്. തുടർന്ന് സ്വർണക്കച്ചവടക്കാർ ഉദ്യോഗസ്ഥർക്ക് പൂച്ചെണ്ടും സ്വർണമെഡലുകളും നല്‍കി ആദരിച്ചു. ബുധനാഴ്ചയാണ് മുത്തമ്ബലം സ്വദേശി ബൈജുവില്‍ നിന്ന് ഒരു കിലോഗ്രാമിലേറെ സ്വർണം കവർന്നത്. കാറിലെത്തിയ സംഘം ബൈജു സഞ്ചരിച്ച സ്കൂട്ടർ ഇടിച്ചിട്ട ശേഷം സ്വർണം അടങ്ങിയ ബാഗുമായി കടന്നുകളയുകയായിരുന്നു. ബൈജുവിന്റെ സുഹൃത്ത് രമേശ് ഉള്‍പ്പെടെ നാല് പേരെ പോലീസ് പിടികൂടി. കേസില്‍ ഒരാള്‍ കൂടി പിടിയിലാകാനുണ്ട്.

.