രാജ്യസഭാംഗവും കോണ്‍ഗ്രസ് നേതാവുമായ മനു അഭിഷേക് സിംഗ്‌വിയുടെ സഭയിലെ ഇരിപ്പിടത്തില്‍ നോട്ടുകെട്ടുകള്‍ കണ്ടെത്തി.
സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടു. അതേസമയം അന്വേഷണം നടത്താതെ നിഗമനത്തില്‍ എത്തരുതെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ പറഞ്ഞു. നോട്ട്‌കെട്ടുകള്‍ കണ്ടെത്തിയ സംഭവത്തില്‍ രാജ്യസഭാ ചെയർമാൻ ജഗ്‌ദീപ് ധൻകർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ബിജെപി നടത്തിയ ഗൂഢാലോചനയാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
രാജ്യസഭയിലെ 222-ാം നമ്ബർ സീറ്റാണ് സിംഗ്‌വിയുടേത്. തെലങ്കാനയില്‍ നിന്നുള്ള രാജ്യസഭാംഗമാണ് മനു അഭിഷേക് സിംഗ്‌വി. സംഭവത്തില്‍ അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെ. ‘ഞാൻ രാജ്യസഭയില്‍ പോകുമ്ബോള്‍ കൈയില്‍ കരുതുന്നത് 500ന്റെ ഒരു നോട്ട് മാത്രമാണ്. 12.57നാണ് ഞാൻ ഇന്നലെ സഭയിലെത്തിയത്. ഒരുമണിയ്‌ക്ക് സഭ പിരിഞ്ഞു. ഒന്നര മണിവരെ പാർലമെന്റ് ക്യാന്റീനില്‍ ഇരുന്ന ശേഷമാണ് ഞാൻ മടങ്ങിയത്. ഈ സംഭവത്തെ കുറിച്ച് കേട്ടിട്ടേയില്ല.’
സംഭവം ഗുരുതരമാണെന്നും രാജ്യസഭയുടെ അന്തസിനെ ബാധിക്കുന്നതാണെന്നും വിശദമായ അന്വേഷണം നടത്തും എന്ന രാജ്യസഭാ ചെയർമാന്റെ തീരുമാനം ആശ്വാസകരമാണെന്നും കേന്ദ്രമന്ത്രി ജെ.പി നദ്‌ദ പറഞ്ഞു.
Add Comment