Tech

ഇന്ത്യയിൽ വർദ്ധിച്ചു വരുന്ന വായു മലിനീകരണം; എഐ സാങ്കേതിക വിദ്യയുമായി ഗൂഗിൾ

ന്യൂഡൽഹി: ഇന്ത്യയിലെ വർദ്ധിച്ചു വരുന്ന വായു മലിനീകരണ ദുരന്തം ലഘൂകരിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ അധിതിഷ്ടിതമായ പദ്ധതിയുമായി ഗൂഗിൾ. ഹൈപ്പർലോക്കൽ വായു ഗുണനിലവാര വിവരങ്ങൾ നൽകുന്നതിന് ലക്ഷ്യമിട്ടുള്ള നൂതന എഐ- അധിഷ്ഠിത പരിഹാരമായ എയർ വ്യൂ+ സംവിധാനമാണ് ഇന്ത്യയെ സഹായിക്കുന്നതിനായി ഗൂഗിൾ അവതരിപ്പിച്ചത്. ബുധനാഴ്ച പുറത്തിറക്കിയ ഈ നൂതന ഉപകരണം തത്സമയ ഡാറ്റ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. സർക്കാർ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും പ്രയോജനപ്രദമാണ് ഇത്.

കൃത്യമായ വായു ഗുണനിലവാര സ്ഥിതിവിവരക്കണക്കുകൾ നൽകുന്നതിന് പ്രാദേശിക കാലാവസ്ഥാ സാങ്കേതിക സ്ഥാപനങ്ങളുമായി സഹകരിക്കുന്ന Google AI ആണ് എയർ വ്യൂ+ നൽകുന്നത്. ഈ സംരംഭത്തിൽ സുസ്ഥിര സ്റ്റാർട്ടപ്പുകൾ, ഗവേഷകർ, കാലാവസ്ഥാ പ്രവർത്തന ഗ്രൂപ്പുകൾ, കോർപ്പറേഷനുകൾ, നഗര ഭരണാധികാരികൾ, പൗരന്മാർ എന്നിവർ ഉൾപെട്ടിട്ടുള്ളതാണ്.

നവി മുംബൈ, ഛത്രപതി സംഭാജി നഗർ, ഗ്രേറ്റർ ചെന്നൈ എന്നിവിടങ്ങളിലെ മുനിസിപ്പൽ കോർപ്പറേഷനുകളുമായി ബന്ധപെട്ടു കൊണ്ട്, കഴിഞ്ഞ വർഷം നടത്തിയ പരീക്ഷണത്തിൽ എയർ വ്യൂ+  വിജയമായിരുന്നു.