പെർത്ത്: ബോർഡർ-ഗവാസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയക്കെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. ഇന്ത്യൻ ടീമിൽ സ്പിന്നർമാരായ രവിചന്ദ്രൻ അശ്വിനും രവീന്ദ്ര ജഡേജയുമില്ല. വാഷിംഗ്ടൺ സുന്ദർ മാത്രമാണ് ഇന്ത്യൻ നിരയിയെ ഒരേയൊരു സ്പിന്നർ. പേസ് ഓൾ റൗണ്ടറായി നിതീഷ് കുമാർ റെഡ്ഡി ഇന്ത്യക്കായി ടെസ്റ്റിൽ അരങ്ങേറ്റം കുറിക്കുമ്പോൾ പേസർമാരായി ക്യാപ്റ്റൻ ജസ്പ്രീത് ബുമ്രക്ക് പുറമെ മുഹമ്മദ് സിറാജും ഹർഷിത് റാണയും ടീമിലെത്തി.
കെ എൽ രാഹുലും യശസ്വി ജയ്സ്വാളുമാണ് ഇന്ത്യയുടെ ഓപ്പണർമാർ. ബാറ്റിംഗ് നിരയിൽ മലയാളി താരം ദേവ്ദത്ത് പടിക്കൽ മൂന്നാം നമ്പറിലിറങ്ങുമ്പോൾ വിക്കറ്റ് വിരാട് കോലി, റിഷഭ് പന്ത് എന്നിവർക്കൊപ്പം വിക്കറ്റ് കീപ്പർ ധ്രുവ് ജുറെൽ സ്പെഷലിസ്റ്റ് ബാറ്ററായി ടീമിലെത്തി.
ഓസ്ട്രേലിയൻ ടീമിൽ ഇന്ത്യക്കെതിരായ അനൗദ്യോഗിക ടെസ്റ്റിൽ തിളങ്ങിയ നഥാൻ മക്സ്വീനി ഓപ്പണറായി അരങ്ങേറ്റം കുറിക്കുമ്പോൾ ഉസ്മാൻ ഖവാജയാണ് സഹ ഓപ്പണർ. മാർനസ് ലാബുഷെയ്ൻ, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ് എന്നിവർക്കൊപ്പം പേസ് ഓൾ റൗണ്ടറായി മിച്ചൽ മാർഷും ടീമിലെത്തി.
ഓസ്ട്രേലിയ പ്ലേയിംഗ് ഇലവൻ: ഉസ്മാൻ ഖവാജ, നഥാൻ മക്സ്വീനി, മാർനസ് ലാബുഷെയ്ൻ, സ്റ്റീവൻ സ്മിത്ത്, ട്രാവിസ് ഹെഡ്, മിച്ചൽ മാർഷ്, അലക്സ് കാരി, പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, നഥാൻ ലിയോൺ, ജോഷ് ഹേസിൽവുഡ്.
ഇന്ത്യ പ്ലേയിംഗ് ഇലവൻ: കെഎൽ രാഹുൽ, യശസ്വി ജയ്സ്വാൾ, ദേവദത്ത് പടിക്കൽ, വിരാട് കോലി, റിഷഭ് പന്ത്, ധ്രുവ് ജുറൽ, നിതീഷ് കുമാർ റെഡ്ഡി, വാഷിംഗ്ടൺ സുന്ദർ, ഹർഷിത് റാണ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.
Add Comment