Travel

ക്രിസ്മസ് തിരക്ക് കണക്കിലെടുത്ത് കേരളത്തിലേക്ക് 10 സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ റെയില്‍വേ

ക്രിസ്മസിന് നാട്ടിലേക്ക് പോകാന്‍ ടിക്കറ്റ് കിട്ടിയില്ലെന്ന് ഓര്‍ത്ത് വിഷമിക്കേണ്ട, ക്രിസ്മസ് തിരക്ക് കണക്കിലെടുത്ത് കേരളത്തിലേക്ക് 10 സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. രാജ്യത്ത് വിവിധ സോണുകളിലായി 149 സ്‌പെഷ്യല്‍ ട്രെയിനുകളും അനുവദിച്ചിട്ടുണ്ട്. കൂടാതെ ശബരിമല തീര്‍ത്ഥാടകര്‍ക്ക് സുഗമമായ യാത്ര ഉറപ്പാക്കാന്‍ 416 സ്‌പെഷ്യല്‍ പ്രത്യേക ട്രിപ്പുകളും ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്.

കേന്ദ്രറെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവാണ് ട്രെയിനുകള്‍ക്ക് അനുമതി നല്‍കിയത്. കേന്ദ്രസഹമന്ത്രി ജോര്‍ജ് കുര്യന്‍ നേരത്തെ അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ക്രിസ്മസും ശബരിമല സീസണും പരിഗണിച്ച് യാത്രകള്‍ സുഗമമാക്കാന്‍ വേണ്ട സൗകര്യങ്ങള്‍ ചെയ്യണമെന്നായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്.

കേരളത്തിലേക്കുള്ള പ്രത്യേക ട്രെയിനുകള്‍

  • ട്രെയിന്‍ നമ്പര്‍ 06039/06040 താംബരം-കന്യാകുമാരി-താംബരം വീക്ക്‌ലി സൂപ്പര്‍ഫാസ്റ്റ് സ്‌പെഷ്യല്‍
  • ട്രെയിന്‍ നമ്പര്‍ 06043/06044 ഡോ.എംജിആര്‍ ചെന്നൈ സെന്‍ട്രല്‍-കൊച്ചുവേളി-ഡോ.എംജിആര്‍ സെന്‍ട്രല്‍ വീക്ക്‌ലി സ്‌പെഷ്യല്‍
  • ട്രെയിന്‍ നമ്പര്‍ 06037/06038 കൊച്ചുവേളി-മാംഗളൂര്‍ അന്ത്യോദയ സ്‌പെഷ്യല്‍
  • ട്രെയിന്‍ നമ്പര്‍ 06021/06022 കൊച്ചുവേളി-ഗയ-കൊച്ചുവേളി വീക്ക്‌ലി സ്‌പെഷ്യല്‍
  • ട്രെയിന്‍ നമ്പര്‍ 06007/06008 കൊച്ചുവേളി-ബനാറസ് കൊച്ചുവേളി വീക്ക്‌ലി സ്‌പെഷ്യല്‍സ്