സന്ദീപ് വാര്യർക്ക് പിന്നാലെ കൂടുതല്‍ ബിജെപി നേതാക്കള്‍ കോണ്‍ഗ്രസിലെത്താൻ സാധ്യത. പാലക്കാട് നഗരസഭ കൗണ്‍സിലർമാർ ഉള്‍പ്പെടെ ബിജെപി വിടുമെന്നാണ് സൂചന.
പാലക്കാട്ടെ ബിജെപിക്കുള്ളില്‍ വലിയ പ്രശ്നങ്ങളാണ് നടക്കുന്നത്. ഇതിന്റെ തുടർച്ചയായാണ് സന്ദീപ് വാര്യർ കോണ്‍ഗ്രസ് വിട്ടത്. ബിജെപിയില്‍ അവഗണന നേരിടുന്ന പല നേതാക്കളും സന്ദീപുമായി ചർച്ച നടത്തിയിട്ടുണ്ട്.
തെരഞ്ഞെടുപ്പിന് മുൻമ്ബ് തന്നെ കുറച്ചുപേർ കോണ്‍ഗ്രസിലെത്താൻ സാധ്യതയുണ്ട്. പാലക്കാട് നഗരസഭയിലെ കൗണ്‍സിലർമാരടക്കം ബിജെപി വിടുമെന്ന വിവരങ്ങളും പുറത്തുവരുന്നു. മൂന്നിലധികം കൗണ്‍സിലർമാർ കോണ്‍ഗ്രസിനൊപ്പം പോയാല്‍ ബിജെപിയുടെ നഗരസഭ ഭരണം നഷ്ടമാകും.
Add Comment