2025 ലെ ഐപിഎല്‍ മുഴുവൻ ഷെഡ്യൂളും ഇന്ത്യൻ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോർഡ് (ബിസിസിഐ) ഔദ്യോഗികമായി പ്രഖ്യാപിച്ചു.
മാർച്ച് 22 ന് ഈഡൻ ഗാർഡൻസില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്ബ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (കെകെആർ) റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ (ആർസിബി) നേരിടും.
മെയ് 25 ന് കൊല്‍ക്കത്തയിലും നടക്കുന്ന ഫൈനലോടെ സീസണ്‍ അവസാനിക്കും. ഇന്ത്യയിലെ 13 വേദികളിലായി 74 മത്സരങ്ങള്‍ ഈ വർഷത്തെ ഐപിഎല്ലില്‍ ഉണ്ടായിരിക്കും,
Add Comment