മുസ്ലിം ലീഗ് നേതാവ് അധ്യക്ഷനായിരുന്നപ്പോഴാണ് മുനമ്ബം വിഷയത്തില്‍ വഖഫ് ബോര്‍ഡ് ഉത്തരവിറക്കിയതെന്ന മന്ത്രി പി രാജീവിന്റെ പരാമര്‍ശത്തിനെതിരെ മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി.
പി രാജീവിന്റെ പ്രസ്താവന തെറ്റാണെന്നും വി എസ് സര്‍ക്കാരിന്റെ കാലത്താണ് ഇതെല്ലാം തുടങ്ങിയതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പ്രശ്‌നം തുടങ്ങിയതും സങ്കീര്‍ണമാക്കിയതും ഇടതു സര്‍ക്കാരാണ്. വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന് രാഷ്ട്രീയ നേട്ടമുണ്ടാകാം. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ പ്രശ്‌നം പരിഹരിക്കാന്‍ നടപടി എടുക്കാത്തത് എന്ത് കൊണ്ടാണ്. രാഷ്ട്രീയ മുതലെടുപ്പിനാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിക്കുന്നത്. അമിത് ഷായുടെ പ്രസ്താവന തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്നും പി കെ കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
ലീഗ് നേതാവ് അധ്യക്ഷനായിരുന്നപ്പോഴാണ് മുനമ്ബം വിഷയത്തില്‍ വഖഫ് ബോര്‍ഡ് ഉത്തരവിറക്കിയത്. പ്രതിപക്ഷ നേതാവ് ഈ ഉത്തരവെങ്കിലും വായിക്കണമെന്നാണ് പി രാജീവ് പറഞ്ഞത്. മുനമ്ബത്തേത് വഖഫ് ഭൂമി അല്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രതികരണം.
എന്നാല്‍ ലീഗ് നേതാവ് അധ്യക്ഷനായി ഇരുന്നപ്പോഴുള്ള ബോര്‍ഡ് ഉത്തരവില്‍ ഭൂമി വഖഫിന്റേതെന്ന് വ്യക്തമാക്കുന്നുണ്ട്. യുഡിഫ് ഭരണകാലത്ത് നിയമിച്ച മുന്‍ മുസ്ലിം ലീഗ് അധ്യക്ഷന്‍ റഷീദലി തങ്ങള്‍ ആണ് ഉത്തരവ് ഇറക്കിയത്. വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ പറയുന്ന പ്രതിപക്ഷ നേതാവ് വഖഫ് ബോര്‍ഡ് ഇറക്കിയ ഉത്തരവ് എങ്കിലും വായിക്കണമെന്നും മന്ത്രി പി രാജീവ് പറഞ്ഞു.
Add Comment