Entertainment

‘അയ്യങ്കാർ വീട്ട് പൊണ്ണായി കീർ‌ത്തി’, നടി കീർത്തി സുരേഷും ആന്റണി തട്ടിലും വിവാഹിതരായി

നടി കീർത്തി സുരേഷും ആന്റണി തട്ടിലും വിവാഹിതരായി. ​മറ്റുള്ള താര വിവാഹങ്ങളിൽ നിന്നും വ്യത്യസ്തമായി ഡെസ്റ്റിനേഷൻ വെഡ്ഡിങ് ആയിരുന്നു കീർത്തിയുടേത്. അടുത്ത ബന്ധുക്കൾക്കും പ്രിയപ്പെട്ടവർക്കും അല്ലാതെ മറ്റാർക്കും ​ഗോവയിൽ നടന്ന വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാൻ അനുവാദം ഉണ്ടായിരുന്നില്ല.

നടിയുടെ ദീർഘകാല സുഹൃത്തായ ആന്റണി തട്ടിലാണ് കീർത്തിയുടെ കഴുത്തിൽ താലി ചാർത്തിയത്. പതിനഞ്ച് വർഷമായി ഇരുവരും പ്രണയത്തിലാണ്. വിവാഹത്തിന്റെ ഫോട്ടോകൾ കീർത്തി സുരേഷ് തന്റെ സോഷ്യൽ മീഡിയ വഴി പുറത്തുവിട്ടിട്ടുണ്ട്. ഇന്ന് രാവിലെ തമിഴ് ബ്രാഹ്‌മണ ആചാരപ്രകാരമുള്ള വിവാഹമാണ് ആദ്യം നടന്നത്.

ആ ചടങ്ങുകളുടെ ചിത്രങ്ങളാണ് കീർത്തി പങ്കുവെച്ചത്. കന്യാകുമാരി ജില്ലയിലെ നാഗർകോവിലിലെ ഒരു തമിഴ് അയ്യങ്കാർ ബ്രാഹ്മണ കുടുംബത്തിലാണ് മേനക ജനിച്ചത്. തമിഴ് ബ്രാഹ്മണ കൾച്ചർ ഇപ്പോഴും മേനക പിന്തുടരുന്നുണ്ട്. മൂത്തമകൾ രേവതിയുടെ വിവാ​ഹവും തമിഴ് ബ്രാഹ്മണ സ്റ്റൈലിലാണ് മേനകയും സുരേഷും നടത്തിയത്. അസ്സൽ‌ ബ്രാഹ്മണ പയ്യനായാണ് ആന്റണി തട്ടിൽ എത്തിയത്.‌ ഡാർക്ക് ​ഗ്രീൻ ബോർഡറുള്ള ക്രീം നിറത്തിലുള്ള അം​ഗവസ്ത്രം ധരിച്ചാണ് വരൻ എത്തിയത്. മഞ്ഞയും ഡാർക്ക് ​ഗ്രീനും നിറത്തിലുള്ള സാരിയായിരുന്നു കീർത്തിയുടെ വേഷം. തമിഴ് സ്റ്റൈലിൽ മടിസാർ രീതിയിലാണ് സാരി ഡ്രേപ്പ് ചെയ്തത്. സാരിക്കിണങ്ങുന്ന രീതിയിലുള്ള ആഭരണങ്ങളും തലനിറയെ മുല്ലപ്പവും ചൂടി അയ്യങ്കാർ വീട്ട് പൊണ്ണായാണ് കീർ‌ത്തി എത്തിയത്.