റിയാദ്: കണ്ണൂർ സ്വദേശി സൗദിയിൽ ഹൃദയാഘാതം മൂലം മരിച്ചു. പയ്യന്നൂർ കവ്വായി സ്വദേശി ഇബ്രാഹിം കുട്ടി (61) ആണ് മരിച്ചത്. സൗദി തെക്കൻ പ്രവിശ്യയിലെ അബഹയിൽ വെച്ചായിരുന്നു മരണം.
ചൊവ്വാഴ്ച ഉച്ചയോടെ നെഞ്ചുവേദനയെ തുടർന്ന് ഇബ്രാഹിമിനെ ഖമീസ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യസ്ഥിനി മോശമായതോടെ തീവ്രപരിചണ വിഭാഗത്തിൽ പ്രവേശിപ്പിച്ചുവെങ്കിലും ബുധനാഴ്ച രാവിലെ മരണപ്പെടുകയായിരുന്നു.
വർഷങ്ങളായി ഖമീസിൽ ജോലി ചെയ്തുവരികയായിരുന്നു ഇബ്രാഹിം. മൃതദേഹം നടപടികൾ പൂർത്തിയാക്കി അഹബയിൽ ഖബറടക്കാനാണ് തീരുമാനം. ഭാര്യ: ഫാത്തിമ, മക്കൾ: ഫർസാന, ഫാഹിമി.
Add Comment