തിരുവനന്തപുരം: ശശി തരൂർ എം പി എഴുതിയ ലേഖനവുമായി ബന്ധപ്പെട്ട് ഇനി വിവാദം വേണ്ടെന്ന് പറഞ്ഞ് കെ സി വേണുഗോപാല്‍.
അത് അടഞ്ഞ ആദ്യമായി കരുതാനാണ് കോണ്‍ഗ്രസിന് താല്‍പര്യമെന്നും, ലഭിച്ച ഡാറ്റയുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം എഴുതിയതെന്നും പറഞ്ഞ കെ സി വേണുഗോപാല്‍, ശരിയായ ഡാറ്റ ലഭിച്ചാല്‍ നിലപാട് മാറ്റുമെന്ന് ശശി തരൂർ പറഞ്ഞിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.
പാർട്ടി ആഗ്രഹിക്കുന്നത് അത് മുഖവിലയ്ക്ക് എടുക്കാൻ ആണെന്നും, കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ ഭിന്നാഭിപ്രായം ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തരൂരുമായി പാർട്ടി സംസാരിച്ചിട്ടുണ്ടെന്നും, തിരുത്തുമെന്ന് തന്നെയാണ് കരുതുന്നതെന്നും അദ്ദേഹം അറിയിച്ചു.
Add Comment