Kerala

ചരിത്ര തീരുമാനവുമായി കേരള കലാമണ്ഡലം

തൃശൂര്‍: ചരിത്ര തീരുമാനവുമായി കേരള കലാമണ്ഡലം. ആദ്യമായി നൃത്തം പഠിപ്പിക്കാൻ ഒരു പുരുഷനെ അധ്യാപകനായി ജോലിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് കലാമണ്ഡലം. നൃത്താധ്യാപകന്‍ ആര്‍ എല്‍ വി രാമകൃഷ്ണനെയാണ് ഭരതനാട്യ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായി നിയമിച്ചത്. ആര്‍ എല്‍ വി രാമകൃഷ്ണന്‍ ഇന്ന് ചുമതലയേല്‍ക്കും.