കർഷകരുടെ സാമ്പത്തിക ബാധ്യതകൾക്ക് ആശ്വാസം നൽകുന്നതാണ് കിസാൻ ക്രെഡിറ്റ് കാർഡ്. 1998-99 ലാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്‌മെന്റ് (നബാർഡ്) എന്നിവയുമായി സഹകരിച്ച് കിസാൻ ക്രെഡിറ്റ് കാർഡ് അവതരിപ്പിച്ചത്. പലപ്പോഴും കർഷകർ കൊള്ള പലിശയ്ക്ക് വായ്പ എടുക്കുകയും ഇത് തിരിച്ചടയ്ക്കാൻ കഴിയാതെ വലിയ ബാധ്യത ചുമക്കുകയും ചെയ്യുന്നു. പലപ്പോഴും തിരിച്ചടയ്ക്കാൻ കഴിയാതെ ആത്മഹത്യ വരെ ചെയ്യുന്നു. ഇതിന് പരിഹാരമായാണ് കർഷകർക്ക് ന്യായമായ നിരക്കിൽ വായ്പ നൽകാൻ കിസാൻ ക്രെഡിറ്റ് കാർഡ് ആരംഭിച്ചത്.ഇപ്പോൾ കർഷകർക്ക് മൂന്ന് ലക്ഷം രൂപ വരെ വായ്പ ലഭിക്കും. ഇത് ഉടനെ തിരിച്ചടയ്ക്കുന്ന കർഷകർക്ക് വെറും നാല് ശതമാനം പലിശ നൽകിയാൽ മതി. മൂന്ന് ശതമാനം കിഴിവ് ലഭിക്കും.
മാത്രമല്ല, 3 ലക്ഷം രൂപ വരെയുള്ള കെസിസി വായ്പകളുടെ വായ്പകളുടെ പ്രോസസ്സിംഗ് ഫീസ്, ഡോക്യുമെൻ്റേഷൻ, പരിശോധന, മറ്റ് സേവന നിരക്കുകൾ എന്നിവ ഒഴിവാക്കണമെന്ന് ബാങ്കുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ചെറുകിട നാമമാത്ര കർഷകരുടെ സാമ്പത്തിക ബാധ്യത കുറയ്ക്കുകയാണ് ഇതുകൊണ്ട് ലക്ഷ്യം വെക്കുന്നത്. അതത് ബാങ്കിൻ്റെ ബോർഡ് അംഗീകരിച്ച പോളിസികളാണ് പലിശ നിരക്ക് നിശ്ചയിക്കുന്നത്.
കിസാൻ ക്രെഡിറ്റ് കാർഡിന് ഓൺലൈനായി എങ്ങനെ അപേക്ഷിക്കാം?
ഘട്ടം 1- കിസാൻ ക്രെഡിറ്റ് കാർഡ് (കെസിസി) സ്കീമിന് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ബാങ്കിൻ്റെ വെബ്സൈറ്റ് സന്ദർശിക്കുക.
ഘട്ടം 2 – ബാങ്കിൻ്റെ വെബ്‌സൈറ്റിൽ ലഭ്യമായ ഓപ്ഷനുകളുടെ ലിസ്റ്റിൽ നിന്ന് കിസാൻ ക്രെഡിറ്റ് കാർഡ് ഓപ്ഷൻ തിരഞ്ഞെടുക്കുക.
ഘട്ടം 3 – ‘അപേക്ഷ’ എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക, അതിനുശേഷം ഒരു ആപ്ലിക്കേഷൻ പേജ് തുറക്കും.
ഘട്ടം 4 – ആവശ്യമായ എല്ലാ വിശദാംശങ്ങളും ഫോമിൽ പൂരിപ്പിക്കുക, തുടർന്ന് ‘സമർപ്പിക്കുക’ എന്നതിൽ ക്ലിക്ക് ചെയ്യുക.
അപേക്ഷ സമർപ്പിച്ച ശേഷം, നിങ്ങൾക്ക് ഒരു ആപ്ലിക്കേഷൻ റഫറൻസ് നമ്പർ ലഭിക്കും. വായ്പ ലഭിക്കാൻ യോഗ്യനാണെങ്കിൽ, കൂടുതൽ നടപടിക്കായി ബാങ്ക് 3-4 ദിവസത്തിനുള്ളിൽ നിങ്ങളെ ബന്ധപ്പെടും.
Add Comment