ക്രിസ്മസ് പുതുവത്സര ഉത്സവ സീസണ്‍ കണക്കിലെടുത്ത് യാത്രക്കാരുടെ തിരക്ക് വർധിക്കുന്നതിനാല്‍ അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ. വൈകിട്ട് തിരക്കുള്ള സമയങ്ങളിൽ പത്ത് അധിക സർവീസുകൾ നടത്താനാണ് തീരുമാനം. ന്യൂ ഇയർ ദിനമായ ജനുവരി 1ന് വെളുപ്പിന് കൊച്ചി മെട്രോ സര്‍വീസുകള്‍ ഉണ്ടായിരിക്കും.
ജനുവരി 4 വരെ അധിക സർവീസുകൾ തുടരും. പുതുവത്സര തലേന്ന് തൃപ്പൂണിത്തുറ ടെർമിനലിൽ നിന്നുള്ള അവസാന സർവീസ് പുലർച്ചെ 1:30 ന് ആയിരിക്കും. ആലുവയിൽ നിന്നുള്ള അവസാന സർവീസ് പുലർച്ചെ 1:45 നാണ് പുറപ്പെടുക. കൂടുതൽ യാത്രക്കാര്‍ക്ക് പ്രയോജനം ലഭിക്കുന്നതിനായി കൊച്ചി വാട്ടർ മെട്രോയും സര്‍വീസ് സമയം ഈ ദിവസങ്ങളിൽ നീട്ടും.
ഫോർട്ട് കൊച്ചി പോലുള്ള ന്യൂ ഇയർ ആഘോഷങ്ങളുടെ പ്രധാന കേന്ദ്രങ്ങളിലേക്കടക്കം പ്രവേശനം എളുപ്പമാക്കുന്നതിന് വാട്ടര്‍ മെട്രോ കൂടുതല്‍ സര്‍വീസുകള്‍ നടത്തും. ഹൈക്കോടതി-ഫോർട്ട് കൊച്ചി റൂട്ടിൽ 15 മിനിറ്റ് ഇടവേളകളിൽ വാട്ടര്‍ മെട്രോ സർവീസുകൾ നടത്തും. 30 മിനിറ്റ് ഇടവേളകളിൽ ഉണ്ടായിരുന്ന സര്‍വീസുകളുടെ ഇടവേളയാണ് ഇത്തരത്തിൽ കുറച്ചിരിക്കുന്നത്.
Add Comment