കണ്ണൂർ: കണ്ണൂർ തളിപ്പറമ്പിൽ മോട്ടോർ വാഹന ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി ലീഗ് നേതാവ്. തളിപ്പറമ്പ് കുറുമാത്തൂർ മുസ്ലിംലീഗ് പഞ്ചായത്ത് സെക്രട്ടറി മണ്ണൻ സുബൈറാണ് എംവിഡി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയത്.
സുബൈറിൻ്റെ സുഹൃത്ത് ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതിന് എംവിഡി പിഴ ഈടാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് തളിപ്പറമ്പ് RTO ടെസ്റ്റിംഗ് ഗ്രൗണ്ട് ഓഫീസിലെത്തി സുബൈർ ഉദ്യോഗസ്ഥരോട് കയർത്തുസംസാരിക്കാൻ തുടങ്ങി.
നിരവധി തവണ ഉദ്യോഗസ്ഥരെ പ്രകോപിപ്പിച്ച ഇയാൾ വീഡിയോ എടുക്കുകയായിരുന്ന മാധ്യമപ്രവർത്തകനോടും തട്ടിക്കയറി. ഉദ്യോഗസ്ഥരെ ‘നീ, എടാ’ എന്നുള്ള വാക്കുകൾ കൊണ്ട് അഭിസംബോധന ചെയ്യുകയും ചെയ്തു. ഉദ്യോഗസ്ഥർ സംയമനം പാലിച്ചെങ്കിലും സുബൈർ അപ്പോഴെല്ലാം തട്ടിക്കയറി, ഭീഷണിയുമായി പ്രകോപിപ്പിച്ചുകൊണ്ടേയിരിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
Add Comment