ഹമ്മൂസ്
മധ്യേഷ്യയിലും തുർക്കി, വടക്കേ അമേരിക്ക, മൊറോക്കൊ, തുടങ്ങിയ നാടുകളുടെ ജനപ്രിയ ഭക്ഷണമാണ് ഹമ്മൂസ്. ഖുബ്ബൂസ്, ചപ്പാത്തി എന്നിവയോടൊപ്പം കഴിക്കുന്ന വിഭവമാണിത്. ഇതൊരു വെജിറ്റേറിയൻ വിഭവമാണ്. ഗൾഫ് രാജ്യങ്ങളിൽ ഭൂരിഭാഗം ആളുകളുടേയും ഭക്ഷണ വിഭവങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഹമ്മൂസ്. വെള്ളക്കടല ഉപയോഗിച്ചാണ് ഇതുണ്ടാക്കുന്നത്.
വെള്ളക്കടല- 1കപ്പ്
വെളുത്തുള്ളി-5
ഒലിവ് ഓയിൽ- ആവശ്യത്തിന്
എള്ള് അരച്ചത്(തഹിനി)- ഒരു ടിസ്പൂൺ
ഉപ്പ്- ആവശ്യത്തിന്
നാരങ്ങാനീര്- ആവശ്യത്തിന്
വെള്ളത്തിലിട്ട് കുതിർത്തുവെച്ച വെള്ളക്കടല കുക്കറിലിട്ട് വേവിച്ചെടുക്കുക. തൊലികളഞ്ഞ് ഒരു മിക്സിയുടെ ജാറിലേക്കാക്കി ഒന്ന് പൊടിച്ചെടുത്ത ശേഷം അതിലേക്ക് എള്ള് അരച്ചതും നാരങ്ങാനീരും വെളുത്തുള്ളിയും ആവശ്യത്തിന് ഒലിവ് ഓയിലും ചേർത്ത് നന്നായി ഒന്നുകൂടി മിക്സിയിലിട്ട് അടിച്ചെടുക്കുക. നല്ല തിക്കായ രൂപത്തിൽ അരച്ചെടുത്ത ശേഷം ഒരു പ്ലേറ്റിലേക്ക് മാറ്റം, അതിന് മുകളിലായി കുറച്ച് ഒലിവ് ഓയിൽ ഒഴിച്ച് കൊടുക്കാം. മുകള് പൊടിയും ഇട്ടുകൊടുക്കാം ( മുളകുപൊടി വേണമെങ്കില്‍ മാത്രം ചേർത്താല്‍ മതി), ഹമ്മൂസ് റെഡി.
Add Comment