പലതരം വേള്‍ഡ് റെക്കോര്‍ഡുകളുടെ വാര്‍ത്തകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. വലുതും ചെറുതുമായ കണ്ടുപിടുത്തങ്ങള്‍. അത്തരത്തിലുള്ള ഒരു പുതിയ കണ്ടുപിടുത്തത്തിന്റെ വീഡിയോയാണ് ഗിന്നസ് വേള്‍ഡ് റെക്കാര്‍ഡ് ഇന്‍സ്റ്റഗ്രാമിലൂടെ കഴിഞ്ഞ ദിവസം പങ്കുവച്ചത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു.
ഈ ഭക്ഷണ വീഡിയോയില്‍ ശ്രദ്ധേയമാകുന്നത് ന്യൂഡില്‍സും അതുണ്ടാക്കുന്ന പ്രായമായ ഒരു മനുഷ്യനുമാണ്. ചൈനയില്‍ നിന്നുളള ലീ എന്‍ഹായ് ആണ് തന്റെ കൈകൊണ്ട് ഏറ്റവും കനംകുറഞ്ഞ ന്യൂഡില്‍സ് ഉണ്ടാക്കിയിരിക്കുന്നത്.
2024 ഫെബ്രുവരി 22 ന് ഇറ്റലിലെ മിലാനില്‍ നടന്ന ഷോയിലാണ് ഇദ്ദേഹം ന്യൂഡില്‍സ് തയ്യാറാക്കുന്നത്. 0.18 മില്ലി മീറ്റര്‍ മാത്രമായിരുന്നു ന്യൂഡില്‍സിന്റെ കനം. വീഡിയോയ്ക്ക് താഴെ നിരവധി ആളുകള്‍ ലീ എന്‍ഹായ് യെ പ്രശംസിക്കുന്നുണ്ട്. എന്നാല്‍ ചിലര്‍ക്ക് ഈ കണ്ടുപിടുത്തം അത്ര മതിപ്പുളവാക്കിയില്ല.
Add Comment