മലപ്പുറം: റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് ഏഴായിരം പേര്‍ പങ്കെടുത്ത ഗ്രാന്‍ഡ് അസംബ്ലി സംഘടിപ്പിച്ച് മഅദിന്‍ അക്കാദമി. ശനിയാഴ്ച സലാത്ത് നഗറിലെ എജുപാര്‍ക്ക് ക്യാംപസിലാണ് ഗ്രാന്‍ഡ് അസംബ്ലി സംഘടിപ്പിച്ചത്. മഅദിന്‍ അക്കാദമിയിലെ വിദ്യാര്‍ത്ഥികളും ജീവനക്കാരുമടക്കം ഏഴായിരത്തോളം പേര്‍ പങ്കെടുത്ത അസംബ്ലിയില്‍ ചെയര്‍മാന്‍ ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
വിദ്യാര്‍ത്ഥികള്‍ വൃത്താകൃതിയില്‍ അണിനിരന്നു. കലാപ്രകടനങ്ങള്‍, ഗ്രാന്‍ഡ് സല്യൂട്ട്, ഗാനശില്പം, സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ മാര്‍ച്ച് പാസ്റ്റ് എന്നിവയുമുണ്ടായി. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാനും രാജ്യത്തിന് മുറിവേല്‍ക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനും ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ആഹ്വാനം ചെയ്തു.
ന്യൂയോര്‍ക്ക് സിറ്റി സര്‍വകലാശാല ഡോ. എവറോള്‍ഡ് ഹുസൈന്‍ മുഖ്യാതിഥിയായി. സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് ഖാസിം സ്വാലിഹ് ഐദ്രൂസി, സയ്യിദ് അഹ്‌മദുല്‍ കബീര്‍ അല്‍ബുഖാരി, സമസ്ത ജില്ലാ സെക്രട്ടറി ഇബ്‌റാഹീം ബാഖവി മേല്‍മുറി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, അബ്ദുല്‍ജലീല്‍ സഖാഫി കടലുണ്ടി, അബൂബക്കര്‍ സഖാഫി അരീക്കോട്, ഉമര്‍ മേല്‍മുറി, സെയ്തലവി സഅദി പെരിങ്ങാവ്, ദുല്‍ഫുഖാര്‍ അലി സഖാഫി തുടങ്ങിയവര്‍ പങ്കെടുത്തു.
Add Comment